World

വ്യാജ വാര്‍ത്തയ്ക്ക് മലേസ്യയില്‍ ആദ്യ ശിക്ഷ

ക്വാലാലംപൂര്‍: മലേസ്യയില്‍ വ്യാജ വാര്‍ത്ത നിര്‍മിച്ച കേസില്‍ ഒരാളെ ഒരാഴ്ച തടവിനു ശിക്ഷിച്ചു. യമന്‍ വംശജനായ സാലാഹ് സലീം സലാഹ് സുലൈമാന്‍ ആണ് ശിക്ഷിക്കപ്പെട്ടത്. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ നിയമത്തില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം. ക്വാലാലംപൂരില്‍ ഫലസ്തീന്‍ ചിന്തകന്‍ കൊല്ലപ്പെട്ട കേസില്‍ എമര്‍ജന്‍സി സര്‍വീസ് മന്ദഗതിയിലാണ് പ്രതികരിച്ചതെന്ന് ആരോപിക്കുന്ന വീഡിയോ ഇദ്ദേഹം യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തത്. ഈ മാസം ആദ്യത്തിലാണ് വ്യാജ വാര്‍ത്ത കുറ്റകരമാക്കുന്ന നിയമം മലേസ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. . സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ അടിച്ചൊതുക്കാനാണ് ഈ നിയമമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it