Flash News

വ്യാജ പാന്‍ കാര്‍ഡുകള്‍ തടയാന്‍ ആധാര്‍ നിര്‍ബന്ധം : കേന്ദ്രസര്‍ക്കാര്‍



ന്യൂഡല്‍ഹി: വ്യാജ പാന്‍ കാര്‍ഡുകള്‍ തടയാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. പാന്‍ കാര്‍ഡിനുള്ള നടപടിക്രമത്തില്‍ ആശങ്കയുണ്ട്. അതേസമയം ആധാര്‍ സുരക്ഷിതവും ദൃഢതയുള്ളതുമാണ്. ഇതില്‍ വ്യക്തികളുടെ പേരുവിവരത്തില്‍ കൃത്രിമം കാട്ടാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ഈവര്‍ഷം ജൂലൈ മുതല്‍ പാന്‍ കാര്‍ഡിനുള്ള നടപടിക്രമത്തിന് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സമര്‍പ്പിച്ച മൂന്ന് ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. പത്തുലക്ഷം പാന്‍ കാര്‍ഡുകള്‍ റദ്ദു ചെയ്യേണ്ടിവന്നു. എന്നാല്‍, ആധാര്‍ വിതരണത്തില്‍ വ്യാജമായതൊന്നും കണ്ടെത്തിയിട്ടില്ല. തീവ്രവാദവും കള്ളപ്പണവും തടയാന്‍ ആധാര്‍ ഉപകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it