വ്യാജ ഏറ്റുമുട്ടല്‍കേസ്: വിധി ഇന്ന്

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശെയ്ഖ്, കൗസര്‍ബി, തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ക്കേസുകളില്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കണോ എന്ന കാര്യത്തില്‍ ബോംബെ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഗുജറാത്ത്്് ഐപിഎസ് ഉദ്യോഗസ്ഥനായ രാജ്കുമാര്‍ പാണ്ഡ്യന്‍, ഗുജറാത്ത് എടിഎസ് മുന്‍ മേധാവി ഡി ജി വന്‍സാര, പോലിസ് ഉദ്യോഗസ്ഥനായ എന്‍ കെ അമീന്‍, രാജസ്ഥാന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദിനേശ് എം എന്‍, കോണ്‍സ്റ്റബിളായ ദല്‍പത് സിങ് റാതോഡ് എന്നിവര്‍ക്ക് കേസില്‍ വിടുതല്‍ നല്‍കിയ വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പിച്ച അഞ്ച് പുനപ്പരിശോധനാ ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജൂലൈ 16ന് ഹരജികള്‍ പരിഗണിച്ച് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു. കൊല്ലപ്പെട്ട സു്‌റബുദ്ദീന്‍ ശെയ്്ഖിന്‍രെ സഹോദരന്‍ റുബദുദ്ദീന്‍ ശെയ്ഖാണ് പുനപരിശോധനാ ഹരജികളില്‍ മൂന്നെണ്ണം സമര്‍പിച്ചത്.
Next Story

RELATED STORIES

Share it