വ്യാജ എയര്‍ ടിക്കറ്റ് നല്‍കി 90 ലക്ഷം തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

ചാവക്കാട്: ഖത്തര്‍ മലയാളികള്‍ക്കു വ്യാജ എയര്‍ ടിക്കറ്റ് ന ല്‍കി 90 ലക്ഷം തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍ ഷമീര്‍ മുഹമ്മദി(30) നെയാണു സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ എ വി രാധാകൃഷ്ണന്‍, എഎസ്‌ഐമാരായ അനില്‍ മാത്യു, സാബുരാജ് എന്നിവരുള്‍പ്പെട്ട പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് പാലയൂ ര്‍ സ്വദേശികളായ ഷിയാസ്, ജാഫര്‍ സാദിക്ക്, ഷംസാദ് എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ പെരുന്നാ ള്‍ സമയത്താണ് ആറ് കുടുംബങ്ങള്‍ക്കു ഖത്തറില്‍ നിന്നു നാട്ടിലേക്കു വരുന്നതിനായി സംഘം വ്യാജ എയര്‍ ടിക്കറ്റുകള്‍ നല്‍കി പണം തട്ടിയത്. ഇന്റര്‍നെറ്റ് കഫേയും ട്രാവല്‍ ഏജന്‍സിയുമുള്ള സംഘം വിമാന കമ്പനിയുടെ എയര്‍ ടിക്കറ്റ് സ്വയം നിര്‍മിച്ചു നല്‍കുകയായിരുന്നു. ഇയാളുടെ സഹോദരന്‍ ഷമീം മുഹമ്മദ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കേസില്‍ ഷമീര്‍ മുഹമ്മദിന്റെ ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായ മുഖ്യപ്രതിയുമായി പോലിസ് ഇന്നു കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തും.

Next Story

RELATED STORIES

Share it