Azhchavattam

വ്യത്യസ്തതയും വിവേചനവും

വ്യത്യസ്തതയും വിവേചനവും
X
hrudayaനിരവധി വിവേചനങ്ങള്‍ നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മതത്തിന്റെയോ നിറത്തിന്റെയോ ഭാഷയുടെയോ ലിംഗത്തിന്റെയോ പേരില്‍ ചിലര്‍ക്ക് പ്രാമുഖ്യവും മുന്‍ഗണനയും നല്‍കി അവരോട് ബഹുമാനവും ആദരവും പ്രകടിപ്പിക്കുകയാണ് വിവേചനത്തിന്റെ ഒരു വശം. മറ്റു ചിലര്‍ക്ക് അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുകയും അവരോട് വെറുപ്പും നിന്ദയും പ്രകടിപ്പിക്കുകയുമാണ് മറുവശം. അയിത്തവും തൊട്ടുകൂടായ്മയും വംശീയാധിപത്യവും വര്‍ണവെറിയും പുരുഷമേധാവിത്തവും വിവേചനത്തിന്റെ പ്രതിഫലനങ്ങളാണ്.
സമത്വത്തെയും തുല്യതയെയും നിരാകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമാണ് തൊട്ടുകൂടായ്മയ്ക്കും അയിത്തത്തിനും വഴിയൊരുക്കുന്ന ജാതീയത. ഇന്ത്യന്‍ സമൂഹത്തിന്റെ പൊതുബോധത്തിലും ജീവിതരീതിയിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഴത്തില്‍  വേരൂന്നിയിരിക്കുന്നു ഇത്. സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ ആസ്വദിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് അത് നിഷേധിക്കുന്നത്. ജാതീയതയും അതിന്റെ ഫലമായി സമൂഹത്തില്‍ നിലനില്‍ക്കുന്ന അയിത്തവും തൊട്ടുകൂടായ്മയും രാജ്യപുരോഗതിക്കും സാമൂഹിക വളര്‍ച്ചയ്ക്കും എന്തുമാത്രം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിനു വിശദീകരണങ്ങള്‍ ആവശ്യമില്ല.
ജാതിക്കെതിരേയുള്ള സമരമായിരുന്നു ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ജാതീയതയെ അടിസ്ഥാനപരമായിത്തന്നെ എതിര്‍ത്ത നവോത്ഥാന നായകരുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ നിര്‍ണായകങ്ങളായ ഫലങ്ങള്‍ കണ്ടു. എന്നാല്‍, പിന്നീട് പുറത്തുനിന്നു വന്ന ഇസങ്ങളും രാജ്യത്തു പിറവി കൊണ്ട ഇസങ്ങളും ജാതീയതയ്ക്ക് എതിരേയുള്ള സമരത്തിന്റെ മുനയൊടിച്ചു. ഇന്നിപ്പോള്‍ ജാതീയത രാജ്യത്തിന്റെ ചെലവില്‍ പരിരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
2001 സപ്തംബര്‍ 7നു വംശീlingavivechanamയതയെക്കുറിച്ചും വംശീയമായ വിവേചനത്തെക്കുറിച്ചും ഡര്‍ബനില്‍ വച്ചു നടന്ന യുഎന്‍ സമ്മേളനത്തില്‍ തൊട്ടുകൂടായ്മയും സമ്മേളനത്തിന്റെ വിഷയമാക്കണമെന്ന് പ്രതിനിധികളില്‍ പലരും ആവശ്യപ്പെടുകയുണ്ടായി. വംശീയതയോടൊപ്പം അയിത്തവും പ്രസ്തുത സമ്മേളനത്തില്‍ വിഷയമായി വരുന്നതിനെതിരേ ഇന്ത്യയില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികളും നയതന്ത്രജ്ഞരും കിണഞ്ഞു ശ്രമിച്ചു. ജാതീയതയും വംശീയവാദവും സമാനങ്ങളോ സദൃശങ്ങളോ അല്ലെന്നാണ് ഇന്ത്യ വാദിച്ചത്. സയണിസം വംശീയതയാണ് എന്ന യുഎന്‍ പ്രമേയത്തിനെതിരില്‍ അമേരിക്ക കൊണ്ടുവന്ന ഒരു പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കുകയുണ്ടായി. രാജ്യത്ത് ജാതീയതയില്‍ അധിഷ്ഠിതമായ ഭരണകൂടങ്ങളെ നിലനിര്‍ത്താനും ലോകത്തെങ്ങുമുള്ള വംശീയവാദങ്ങളെ പിന്തുണയ്ക്കാനുമുള്ള തല്‍പരകക്ഷികളുടെ ശ്രമങ്ങള്‍ കാണാതെപോകരുത്.
ലിംഗവിവേചനത്തെക്കുറിച്ച ചര്‍ച്ച ഇന്നേറെ സജീവമാണ്. സ്ത്രീപുരുഷന്മാര്‍ അന്യോന്യം മാനിച്ചും വിശ്വസിച്ചും പരസ്പരപൂരകങ്ങളായി കഴിയുന്നതാണ് അഭികാമ്യം. സമുദായം സ്ത്രീകള്‍ക്ക് നല്‍കിയ രണ്ടാം പൗരത്വസ്ഥാനം മാറ്റിയെടുക്കാന്‍ ആരംഭിച്ച സ്ത്രീസ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ പടിഞ്ഞാറെന്നപോലെ ഇന്ത്യയിലും വഴിമാറി സഞ്ചരിക്കുകയാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രകൃതിപരമായ വ്യതിരിക്തതകളെ അവഗണിച്ചുകൊണ്ടുള്ള അഭ്യാസങ്ങള്‍ മാനവസമൂഹത്തെ നശീകരണത്തിലേക്കു മാത്രമേ നയിക്കുകയുള്ളൂ.
സ്ത്രീയെ അടിമയാക്കുന്നതുപോലെ തന്നെ സ്ത്രീയെ പുരുഷനാക്കുന്നതും 'ഏകലിംഗസമൂഹം' സൃഷ്ടിക്കാന്‍ സാഹസപ്പെടുന്നതും അപകടകരമാണ്. സ്ത്രീകളോടുള്ള അനീതിക്കെതിരേയുള്ള പ്രതിരോധ സമരങ്ങളെ ആഘോഷങ്ങളാക്കിയെന്നും അതിന് എന്‍ജിഒ ഫണ്ടിങ് വലിയ പങ്കുവഹിച്ചെന്നും പറയപ്പെടുന്നു. സ്ത്രീവിമോചനം ഉദാരലൈംഗികവാദമായും ലൈംഗികത്തൊഴില്‍വാദന്യായമായും വഴിതെറ്റിച്ചുവെന്ന് പ്രശസ്തരായ എഴുത്തുകാരികള്‍ തന്നെ പറയുന്നുണ്ട്. പെണ്ണിന്റെ പേരില്‍ പെണ്ണിനെ ഇല്ലാതാക്കാന്‍ ആണധികാരം അവളുടെ രൂപത്തില്‍ വ്യാജബിംബങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നുവെന്നും അവര്‍ വാദിക്കുന്നു. ഇരിപ്പിടങ്ങളില്‍ അടുത്തടുത്തിരുന്നു സ്ത്രീപുരുഷ വിവേചനം അവസാനിപ്പിക്കാനുള്ളതുപോലുള്ള ശ്രമങ്ങള്‍ സ്ത്രീവിമോചന ആശയങ്ങളുടെ മുനയൊടിക്കാനേ കാരണമാവൂ.   ി
Next Story

RELATED STORIES

Share it