kannur local

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം: എസ്ഡിപിഐ പ്രതിഷേധിച്ചു

ഇരിട്ടി: വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനെതിരേയും ബാലറ്റ് പേപ്പര്‍ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും എസ്ഡിപിഐ ഇരിട്ടിയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പി കെ ഫാറൂഖ്, കെ വി റഷീദ്, പി പി അബ്ദുല്ല, എം കെ യൂനുസ്, കെ സി ഖാദര്‍കുട്ടി, എസ് നൂറുദ്ദീന്‍ നേതൃത്വം നല്‍കി.
എടക്കാട്: വോട്ടിങ് മെഷീന്‍ പിന്‍വലിച്ച് ജനാധിപത്യത്തെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി എടക്കാട് ടൗണില്‍ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് തലീസ്, സെക്രട്ടറി പി ബി മൂസക്കുട്ടി, ടി കെ ഷാഹിര്‍ നേതൃത്വം നല്‍കി. വളപട്ടണത്ത് നടത്തിയ പ്രകടനത്തിനു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എ എം നസീര്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി ദുജാന്‍ മന്ന, റഈസ്, റിജാസ് നേതൃത്വം നല്‍കി.
കണ്ണൂര്‍ സിറ്റിയില്‍ എ ആസാദ്, പി കെ മുഹമ്മദ് ഇഖ്ബാല്‍, സി എച്ച് ഫാറൂഖ്, എം നൗഷാദ്, പി സഹീര്‍, സിറാജുദ്ദീന്‍, കെ ഹാഷിം നേതൃത്വം നല്‍കി. കമ്പില്‍ ടൗണില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ, പഞ്ചായത്ത് പ്രസിഡന്റ് എം ടി ഹനീഫ നേതൃത്വം നല്‍കി. പാപ്പിനിശ്ശേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഹംസക്കുട്ടി, സെക്രട്ടറി ഷാജിര്‍, മണ്ഡലം ഖജാഞ്ചി സി ഷാഫി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it