Flash News

വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് : 12ന് സര്‍വകക്ഷി യോഗം



ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് സംബന്ധിച്ചു പരാതി ഉയര്‍ന്നതിനു പിന്നാലെ ഇക്കാര്യം ചര്‍ച്ചചെയ്യാനായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ഈ മാസം 12ന് സര്‍വകക്ഷി യോഗം വിളിച്ചു. ഡല്‍ഹിയിലാണ് യോഗം. വലിയ സ്‌ക്രീനുകള്‍ ഉപയോഗിച്ച് വോട്ടിങ് യന്ത്ര ഘടനയും സാങ്കേതികവിദ്യയും വിശദീകരിക്കേണ്ടതുണ്ടെന്നും യോജ്യമായ യോഗസ്ഥലം ഉടന്‍ തീരുമാനിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ദേശീയപദവിയുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും സംസ്ഥാന കക്ഷികളെയും ക്ഷണിക്കും. ഏഴു ദേശീയ പാര്‍ട്ടികളും 49 സംസ്ഥാന പദവിയുള്ള കക്ഷികളുമാണുള്ളത്. വോട്ടിങ് യന്ത്രങ്ങള്‍ വിശ്വസനീയമാണെന്നും അതില്‍ ക്രമക്കേട് വരുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും ബോധ്യപ്പെടുത്തുന്നതിനാണ് യോഗമെന്ന് തിരഞ്ഞെടുപ്പു കമ്മീഷണര്‍ നസീം സെയ്ദി പറഞ്ഞു.
Next Story

RELATED STORIES

Share it