World

വൈറ്റ് ഹൗസിന് മുന്നില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

വാഷിങ്ടണ്‍: യുഎസില്‍ സ്‌കൂളുകള്‍ക്കും മറ്റും നേരെയുള്ള  വെടിവയ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ തോക്കുനിയന്ത്രണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍ വൈറ്റ്ഹൗസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഫ്‌ളോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡ് സ്‌കൂളില്‍ 17 പേര്‍ കൊല്ലപ്പെട്ട വെടിവയ്പില്‍ നിന്നു രക്ഷപ്പെട്ട കുട്ടികളാണ് വൈറ്റ്ഹൗസിന് മുമ്പിലേക്ക് മാര്‍ച്ച് നടത്തിയത്. ശേഷം കുട്ടികള്‍ സെനറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തി.
തിങ്കളാഴ്ച നടത്തിയ സമരത്തില്‍ നൂറുകണക്കിനു വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. തോക്ക് നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്ന മുറവിളി രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ഉയരുന്നതിനിടെയാണ് വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്ത് പിടിച്ച് വൈറ്റ്ഹൗസിന് മുമ്പില്‍ ധര്‍ണ നടത്തിയത്. ഈ ആവശ്യം ഉന്നയിച്ച് യുവജന സംഘടനകള്‍ നടത്തിയ ആദ്യ സംഘടിത പ്രതിഷേധമായിരുന്നു ഇത്.
Next Story

RELATED STORIES

Share it