thrissur local

വൈദ്യുതി വിതരണത്തില്‍ ഡ്യൂട്ടി കുടിശ്ശിക വീഴ്ച : അന്വേഷിക്കാന്‍ കൗണ്‍സില്‍ തീരുമാനം

തൃശൂര്‍: വൈദ്യുതി വിതരണത്തിലെ ഡ്യൂട്ടി കുടിശ്ശികയൊടുക്കുന്നതില്‍ വീഴ്ച വരുത്തിയത് അന്വേഷിക്കാന്‍ കോര്‍പ്പറേഷ ന്‍ കൗണ്‍സില്‍ തീരുമാനം. പിഴ സംഖ്യ ഒഴിവാക്കി കിട്ടാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും മേയര്‍. 1974 മുതല്‍ 2012 വരെ വൈദ്യുതി വാങ്ങി വിതരണം ചെയ്ത വകയില്‍ 24 കോടിയാണ് വൈദ്യുതി ഇന്‍സ്‌പെക്ടറേറ്റിന് ഡ്യൂട്ടി കുടിശികയായിരുന്നത്. 2013ലെ ഭരണസമിതിക്ക് ഇത് സംബന്ധിച്ച് ഇന്‍സ്‌പെക്ടറേറ്റ് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.
ഇതില്‍ അന്നത്തെ യുഡിഎഫ് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചതില്‍ 10 കോടി നല്‍കാമെന്നും പിഴപ്പലിശ ഒഴിവാക്കി തരണമെന്നുമുള്ള കൗ ണ്‍സില്‍ ആവശ്യം അംഗീകരിച്ച് കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഇതനുസരിച്ച് മെയ് മാസത്തില്‍ 10 കോടി ഇപ്പോഴത്തെ ഭരണസമിതി അടയ്ക്കുകയും ചെയ്തിരുന്നു. പിഴ പലിശയൊഴിവാക്കുന്നതിന് സര്‍ക്കാരില്‍ രാഷ്ട്രീയ സമ്മര്‍ദത്തിനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
37 വര്‍ഷം കുടിശികയ്ക്ക് ഇടയാക്കിയ കാരണം അന്വേഷിക്കാനാണ് കൗണ്‍സില്‍ തീരുമാനം. സംഖ്യ വീഴ്ചവരുത്തിയവരില്‍ നിന്ന് ഈടാക്കാനും യോഗം തീരുമാനിച്ചു.
വൈദ്യുതി ഇന്‍സ്‌പെക്ടറേറ്റിന്റെ സര്‍ക്കുലര്‍ അനുസരിച്ച് എല്ലാ വര്‍ഷവും ഇത് സംബന്ധിച്ച് നോട്ടിസ് നല്‍കാറുന്നുണ്ടെന്നും അത് അവഗണിച്ചുവെന്നും സൂചിപ്പിച്ചിരുന്നത് മുന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ വര്‍ഗീസ് കണ്ടംകുളത്തി കൗണ്‍സിലിനെ അറിയിച്ചിരുന്നു. ചര്‍ച്ച തുടങ്ങിയ ഉടനെ പ്രതിപക്ഷ കക്ഷി നേതാവ് വിഷയത്തില്‍ കൗണ്‍സിലിനോട് ആലോചിക്കാതെ 10 കോടി അടച്ചതിനെ വിമര്‍ശിച്ചു. ഇതിനെ പിന്തുണച്ച് സംസാരിച്ച എ പ്രസാദ്, ജോണ്‍ ഡാനിയേല്‍ എന്നിവരും നടപടിയെ വിമര്‍ശിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ആഭിമുഖ്യം അവസാനിപ്പിച്ച് കൗണ്‍സിലില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന കുട്ടി റാഫി മുന്‍ യുഡിഎഫ് ഭരണസമിതിയുടെ വീഴ്ചയാണ് ഇതിന് കാരണമെന്നുംസംഭവത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ഭരണപക്ഷത്ത് നിന്നു സംസാരിച്ച അനൂപ് ഡേവീസ് കാട, ഗ്രീഷ്മ അജയഘോഷ്, അനൂപ് കരിപ്പാല്‍, സതീഷ് ചന്ദ്രന്‍, അജിത വിജയന്‍ എന്നിവരും അന്വേഷണാവശ്യം മുന്നോട്ടു വെച്ചു. ഇതോടെയാണ് അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായ ജീവിച്ചിരിക്കുന്നവരില്‍ നിന്നു തുക ഈടാക്കുമെന്നും മേയര്‍ അജിത ജയരാജന്‍ കൗ ണ്‍സിലില്‍ പ്രഖ്യാപിച്ചത്.
പിഴ സംഖ്യ ഒഴിവാക്കി കിട്ടുന്നതിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സര്‍ക്കാരിനെ സമീപിക്കുമെന്നും മേയര്‍ അറിയിച്ചു. കോര്‍പ്പറേഷന്‍ ജലവൈദ്യുതി പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് മൂന്ന് കോടി നല്‍കിയത് അറിഞ്ഞില്ലെന്നും, വീടുകളിലേക്ക് എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നതിന് കേന്ദ്ര ഏജന്‍സിയെ ഏ ല്‍പ്പിച്ചതില്‍ അഴിമതിയുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജനറല്‍ ആശുപത്രിയിലെ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശുപത്രി മാനേജ്‌മെന്റിന്റെ തീരുമാനമറിയിച്ചുള്ള സൂപ്രണ്ടിന്റെ കത്ത് പരിഗണിക്കുന്നത് കൗണ്‍സില്‍ മാറ്റിവച്ചു.
Next Story

RELATED STORIES

Share it