thrissur local

വൈദ്യുതി ഡ്യൂട്ടി കൊള്ള: കോര്‍പറേഷന് 23 കോടി നഷ്ടം

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തിന് സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുതി ഡ്യൂട്ടി കൊള്ള തടയാനാവാത്തത് മൂലം വൈദ്യുതി വിഭാഗത്തിന് 23 കോടി രൂപ നഷ്ടമായി. വിഷയം ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗം ഒന്നാംമ്പര്‍ അജണ്ടയായി ചര്‍ച്ച ചെയ്യും.
1974 മുതല്‍ 2012 വരെ 38 വര്‍ഷത്തെ ഡ്യൂട്ടി കുടിശ്ശിക 23, 14, 32, 760 രൂപ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തുടങ്ങിയ റവന്യൂ റിക്കവറി നടപടിയില്‍ രാഷ്ട്രീയ പരിഹാരം നേടുന്നതില്‍ യുഡിഎഫ്- എല്‍ഡിഎഫ് ഭരണസമിതികളുടെ അനാസ്ഥയായിരുന്നു നഷ്ടത്തിന് കാരണമാക്കിയത്.
കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേയില്‍ നീതി ലഭിക്കില്ലെന്നും രാഷ്ട്രീയ പരിഹാരം മാത്രമാണ് സാധ്യമെന്നും അഭിഭാഷകര്‍ രേഖാമൂലം അറിയിച്ചിട്ടും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് ഒരു നടപടിയുമുണ്ടായില്ല. യൂനിറ്റിന് 6 പൈസയും എനര്‍ജി ചാര്‍ജിന്റെ 10 ശതമാനവുമാണ് ഡ്യൂട്ടി.
ഉപഭോക്താക്കളില്‍നിന്നു പിരിച്ചെടുത്ത ഡ്യൂട്ടി 100 ശതമാനവും വൈദ്യുതി വിഭാഗം സര്‍ക്കാരിലേക്കടച്ചതാണ്. എന്നാല്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും വാങ്ങിയ വൈദ്യുതിക്ക് പൂര്‍ണമായും ഡ്യൂട്ടി അടക്കണമെന്ന ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ നിലപാടാണ് 24 കോടി കുടിശ്ശികയാക്കിയത്. 1970-90 കാലഘട്ടത്തില്‍ 33 ശതമാനം വരെയായിരുന്നു ലൈന്‍ ലോസ്.  പ്രധാനമായും മോഷണം തന്നെ. 38 വര്‍ഷത്തെ ഡ്യൂട്ടി കിടിശ്ശിക 10,45,98,554 രൂപയും അതിന് പിഴപലിശ 12,68,34,206 രൂപയും അടക്കം 23,14,32,780 രൂപ അടക്കുന്നതിനായിരുന്നു 2013ല്‍ ഇന്‍സ്‌പെക്ടറേറ്റ് നോട്ടീസ് നല്‍കിയത്. അന്നത്തെ മേയര്‍ രാജന്‍ പല്ലന്‍ഇടപെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സ്റ്റേ സമ്പാദിച്ചുവങ്കിലും രാഷ്ട്രീയ പരിഹാരം തേടല്‍ മാത്രമാണ് മാര്‍ഗമെന്നും ഹൈക്കോടതിയിലെ കോര്‍പറേഷന്‍ അഭിഭാഷകന്‍ രേഖാമൂലം അറിയിച്ചതാണ്.
റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനായ തൃശൂര്‍ക്കാരനായ ടി എം മനോഹരന്‍, വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ച കോര്‍പറേഷന്‍ നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും  യുഡിഎഫ് നേതൃത്വം അനങ്ങിയില്ല. എല്‍ഡിഎഫ് കൗണ്‍സില്‍ അധികാരത്തില്‍ വന്നശേഷം രാമനിലയനില്‍ ചേര്‍ന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ കമ്മീഷന്‍ സ്വമേധയാ ഇടപെട്ട് 38 വര്‍ഷത്തെ കുടിശ്ശിക അടക്കേണ്ടതില്ലെന്നും കമ്മീഷനു പെറ്റീഷന്‍ നല്‍കണമെന്നും വാക്കാല്‍ ഉത്തരവ് നല്‍കിയതാണെങ്കിലും കമ്മീഷന്റെ സൗമനസ്സ്യം പ്രയോജനപ്പെടുത്താന്‍പോലും ആലോപന ഉണ്ടായില്ല. കോര്‍പറേഷന്‍ വാദങ്ങള്‍ തള്ളി 11.4.2017ന് ഹൈക്കോടതി വിധിയുണ്ടായി. കുടിശികയില്‍ 10 കോടി രൂപ നാലാഴ്ചക്കകം അടക്കണമെന്നായിരുന്നു വിധി. 50 ലക്ഷം കോടതി നിര്‍ദേശമനുസരിച്ച് നേരത്തെ അടച്ചിരുന്നു.
പിഴ പലിശ ഒഴിവാക്കുന്നതിന് സര്‍ക്കാരിലേക്കു അപേക്ഷ നല്‍കാനും വിധിയില്‍ നിര്‍ദേശിച്ചിരുന്നു. 4 ആഴ്ചക്കകം സര്‍ക്കാര്‍ തീരുമാനവും നിര്‍ദ്ദേശിച്ചിരുന്നു. കൗണ്‍സില്‍പോലും അറിയാതെ 19-5-17ന് വൈദ്യുതിവിഭാഗം 10 കോടി അടക്കുകയും ചെയ്തു. പിഴ പലിശ ഒഴിവാക്കാന്‍ മാത്രം സര്‍ക്കാരിലേക്കും മേയര്‍ കത്തയച്ചിട്ടുണ്ട്.
പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിക്കും അസി.സെക്രട്ടറിക്കും വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും അജണ്ടയിലെ ഓഫിസ് കുറിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it