Kottayam Local

വൈക്കത്തു ക്വട്ടേഷന്‍ സംഘം അഴിഞ്ഞാടുന്നു

വൈക്കം: ബാറുകള്‍ തുറന്നതോടെ നഗരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. ഇന്നലെ വൈകീട്ട് നഗരത്തെ വിറപ്പിച്ച് ക്വട്ടേഷന്‍ സംഘം അഴിഞ്ഞാടി. 15 മിനിട്ടോളം നഗരം മുള്‍മുനയിലായി.
ബാറില്‍ നിന്ന് മദ്യപിച്ചെത്തിയ സംഘം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ ചവിട്ടി വീഴ്ത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. സമീപത്തുള്ള ഓട്ടോറിക്ഷാ തൊഴിലാളികളും ഓടിക്കൂടിയപ്പോള്‍ സംഘം കടന്നുകളഞ്ഞു. പരിസരത്തുള്ള സിസി ടിവി കാമറകളില്‍ സംഘത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ കച്ചേരിക്കവലയിലാണു സംഭവം അരങ്ങേറിയത് എന്നതു പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പോലിസുകാര്‍ ഹെല്‍മെറ്റ് വേട്ടയ്ക്കും മറ്റും കൂടുതല്‍ സമയം വിനിയോഗിക്കുമ്പോള്‍ ഇതുപോലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നഗരത്തിലെത്തുന്നവര്‍ക്കു വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇവരുടെ അതിക്രമങ്ങള്‍ക്ക് തടയിടാന്‍ സാധിച്ചില്ലെങ്കില്‍ വ്യാപാരമേഖലയെയും ഇത് ബാധിക്കും. കാരണം ക്വട്ടേഷന്‍ ആക്രമണങ്ങള്‍ ഭയന്ന് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടൗണിലേക്ക് വരാന്‍ മടിക്കുന്ന സ്ഥിതിയാണ്. പോലിസ് കച്ചേരിക്കവല, പടിഞ്ഞാറെനട, ബോട്ട്‌ജെട്ടി ഭാഗങ്ങളില്‍ കനത്ത സുരക്ഷയൊരുക്കണം.
രാവിലെ സമയങ്ങളില്‍ ബസ് സ്റ്റോപ്പുകളില്‍ മോഡേണ്‍ ബൈക്കുകളിലെത്തി വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്ന സംഘവുമുണ്ട്. സ്‌കൂള്‍ യൂനിഫോമില്‍ എത്തുന്ന ചില വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്നതും പതിവാണ്. മുമ്പൊക്കെ പോലിസ് ഈ വിഷയത്തില്‍ കരുതലോടെയുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ അല്‍പ്പം അയവു വന്നതോടെയാണ് ക്വട്ടേഷന്‍ സംഘങ്ങളും വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നവരുമെല്ലാം വീണ്ടും സജീവമാകാന്‍ തുടങ്ങിയത്.
ബസ് സ്റ്റോപ്പുകളില്‍ നിന്നുള്ള ശല്യപ്പെടുത്തലുകള്‍ സ്‌കൂള്‍ അധികാരികളെ അറിയിക്കാറുണ്ടെങ്കിലും അവര്‍ ഈ വിഷയത്തില്‍ നിസഹായരാണ്. വിഷയത്തില്‍ പോലിസും എക്‌സൈസും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമായി
Next Story

RELATED STORIES

Share it