വൈകല്യങ്ങളെ കലാപ്രകടനങ്ങള്‍കൊണ്ട് കീഴടക്കി കുരുന്നുപ്രതിഭകള്‍

കൊല്ലം: ശരീരവൈകല്യങ്ങള്‍ മറന്ന് ആടിയും പാടിയും കലാപ്രതിഭകള്‍. മൂന്നുനാള്‍ നീണ്ടുനില്‍ക്കുന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തിന് ദേശിംഗനാട്ടില്‍ ഇന്നലെ തുടക്കമായി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഘോഷയാത്രയും ഉദ്ഘാടനസമ്മേളനവും ആര്‍ഭാടങ്ങളുമില്ലാതെയാണ് സ്‌പെഷ്യല്‍ കലാമേളയ്ക്ക് തുടക്കമായത്. ഇതു മേളയുടെ മാറ്റ് കുറച്ചെങ്കിലും മല്‍സരാര്‍ഥികള്‍ പ്രകടനംകൊണ്ട് ആ കുറവിനെ മറികടന്നു.
മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്‌പെഷ്യ ല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ ഓരോ മല്‍സരാര്‍ഥിയെയും കൈയടിച്ചും അഭിനന്ദിച്ചും കാണികളും ഒപ്പം കൂടി. മല്‍സരവേദികളില്‍ സ്ഥിരം കാണാറുള്ള വീറും വാശിയും ഇവിടെയില്ല. എട്ടുവേദികളിലായി നടക്കുന്ന മേളയില്‍ 1600 ഓളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

Next Story

RELATED STORIES

Share it