World

വേര്‍തിരിക്കപ്പെട്ട ഇന്ത്യന്‍ കുട്ടികള്‍: എംബസി അധികൃതര്‍ സന്ദര്‍ശിച്ചു

ന്യൂയോര്‍ക്ക്: ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടി കാരണം രക്ഷിതാക്കളില്‍ നിന്നു വേര്‍തിരിക്കപ്പെട്ട ഇന്ത്യക്കാരായ കുട്ടികളെ എംബസി അധികൃതര്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് രണ്ടു സംരക്ഷണ കേന്ദ്രങ്ങളില്‍ അധികൃതര്‍ സന്ദര്‍ശനം നടത്തിയത്.
ഓറിഗോണ്‍, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലെ സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടികളുള്ളത്. ഇതിലധികവും പഞ്ചാബില്‍ നിന്നുള്ളവരാണ്. രണ്ടു കേന്ദ്രങ്ങളും സന്ദര്‍ശിച്ചെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എംബസി അധികൃതര്‍ പറഞ്ഞു. ന്യൂ മെക്‌സിക്കോ സംരക്ഷണ കേന്ദ്രത്തിലുള്ള കുട്ടികളില്‍ പകുതിയോളം പേര്‍ ഒരാഴ്ചയിലധികമായി ഇവിടെ എത്തിയിട്ട്. ഇവരിലധികം പേര്‍ക്കും ഇംഗ്ലീഷ് അറിയില്ല. ദ്വിഭാഷികളുടെ സഹായത്തോടെയാണ് കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസ്സിലാക്കുന്നത്. അനധികൃത കുടിയേറ്റക്കാരില്‍ മിക്കവരും അഭയാര്‍ഥികളായി പരിഗണിക്കപ്പെടുന്നതിനു പൗരത്വ രേഖകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് പൗരത്വം തിരികെ നല്‍കി നാട്ടിലേക്ക് എത്തിക്കുന്നതിനുള്‍പ്പെടെ പല പ്രതിബന്ധങ്ങളുമുണ്ടെന്നും എംബസി വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it