kasaragod local

വേരുതീനിപ്പുഴുക്കളെ ഒഴിവാക്കാന്‍ മിത്ര നിമാവിരകളുമായി സിപിസിആര്‍ഐ

കാസര്‍കോട്: കവുങ്ങുകര്‍ഷകര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന വേരുതീനിപ്പുഴുക്കളെ വേരോടെ പിഴുതെറിയാന്‍ മിത്ര നിമാവിരകളുമായി കാസര്‍കോട് സിപിസിആര്‍ഐ. ഈ വിരകള്‍ വേരുതീനിപ്പുഴുക്കളുടെ ശരീരത്തില്‍ വളര്‍ന്ന് നിറയുകയും ശരീരത്തിന്റെ ഉള്‍വശം ദ്രവിപ്പിച്ച് അവയെ നശിപ്പിക്കുകയും ചെയ്യും. കവുങ്ങുകര്‍ഷകരുമായുള്ള സംവാദപരിപാടിയില്‍ കാര്‍ഷിക ശാസ്ത്രജ്ഞരായ ഡോ.രാജ്കുമാര്‍, ഡോ.നാഗരാജ് എന്നിവരാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. തെങ്ങിനും വാഴയ്ക്കും വേരുതീനിപ്പുഴുക്കളുടെ ആക്രമണം ഉണ്ടാകാറുണ്ടെങ്കിലും കവുങ്ങിനാണ് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത്. കവുങ്ങിന്റെ ഇളംവേരുകളാണ് ഇവ തിന്നു നശിപ്പിക്കുന്നത്. ആക്രമണവിധേയമായ മരങ്ങള്‍ ഓലകള്‍ മഞ്ഞളിച്ചും തടി മുകള്‍ ഭാഗത്തേയ്ക്ക് ശോഷിച്ചും രോഗാതുരമായ അവസ്ഥയിലെത്തുകയും കാലക്രമേണ വിളവ് നന്നേ കുറയുകയും ചെയ്യും. വേരുകള്‍ പൂര്‍ണമായും നശിച്ച് കവുങ്ങ് കടപുഴകി വീഴാനും സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it