kozhikode local

വേനല്‍ മഴയിലും കാറ്റിലും മലയോര മേഖലയില്‍ വ്യാപക നാശം



മുക്കം: തിങ്കളാഴ്ച വൈകീട്ടോടെ പെയ്ത വേനല്‍ മഴയിലും, ശക്തമായ കാറ്റിലും  മലയോര മേഖയില്‍ വ്യാപക നാശനഷ്ടം .മഴക്ക് മുന്നോടിയായെത്തിയ കാറ്റില്‍ വാഴകൃഷിക്കാണ് വന്‍ നാശം സംഭവിച്ചത്.പ്രാഥമിക വിലയിരുത്തലനുസരിച്ച് കാല്‍ലക്ഷത്തോളം വാഴകള്‍ നിലംപൊത്തിയതായാണ് വിവരം.ഇതോടൊപ്പം മിക്കയിടത്തും മരങ്ങള്‍ വീണതും നാശത്തിന്റെ ആഴം കൂട്ടി . കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ കറുത്ത പറമ്പില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടത്തെരുവില്‍ മരം വീണ് ബൈക്ക് തകര്‍ന്നു.കാരശേരി പഞ്ചായത്തില്‍ മരം വീണ് നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു. തോട്ടക്കാട് മഠത്തില്‍ സുബ്രഹ്മണ്യന്‍ ,പാലക്കല്‍ പി സി തോമസ് എന്നിവരുടെ വീടുകളുടെ മേല്‍ക്കൂരകള്‍ മരങ്ങള്‍ വീണ് തകര്‍ന്നു. സുബ്രഹമണ്യന്റ വീടിന് മുകളില്‍ തൊട്ടടുത്ത പറമ്പിലെ തെങ്ങും മറ്റൊരു മരവും പൊട്ടിവീഴുകയായിരുന്നു. തോമസിന്റെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.കാരശേരി മലാംകുന്ന് ഭാഗത്താണ് വ്യാപകമായി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്. മലാംകുന്ന് കോഴിശ്ശേരി ആയിഷയുടെ വീടിന് മുകളിലേക്ക് രണ്ട് പ്ലാവുകള്‍ പൊട്ടിവീണു .അബ്ദുല്‍ സലാം മലാംകുന്ന് ,ഷൗക്കത്ത് പാലക്കാംപൊയില്‍ ,ഉണ്ണിമലാംകുന്ന്, അപ്പുട്ടന്‍മലാംകുന്ന്, മൊയ്തീന്‍ പട്ടര്‍ ചോല എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു.കവുങ്ങുകള്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ പൊട്ടിവീണ് പ്രദേശത്ത് വൈദ്യുതി ലൈനുകളും പോസ്റ്റുകളും ധാരാളമായി പൊട്ടിവീണത് വൈദ്യുതി തടസ്സത്തിനും കാരണമായി. പല സ്ഥലങ്ങളിലും രണ്ട് ദിവസമെങ്കിലും കഴിഞ്ഞേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവൂ. കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി ഭാഗത്തും കാരശേരി കാര മൂലഭാഗത്തുമായി നിരവധി കര്‍ഷകരുടെ പതിനായിരത്തോളം വാഴകളും നിലംപൊത്തി.പന്നി മുക്ക് വടക്കേ കുറ്റ് ഫിലിപ്പിന്റെ 500 വാഴ,400 കപ്പ, 25 കമുക്, 5 റബര്‍ മരങ്ങള്‍ എന്നിവ നശിച്ചു.തേക്കുംകുറ്റി മേരി രാജു മുരിക്കാനിയുടെ വീടിന് മുകളില്‍ മരം വീണു വീട് തകര്‍ന്നുവേനല്‍ മഴയിലും കാറ്റിലും കാരശേരി കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ വന്‍ കൃഷിനാശമാണുണ്ടായത്.   കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍  ലക്ഷങ്ങളുടെ കൃഷി നശിച്ചു.  കാരശ്ശേരി,  കക്കാട്,  മാടകശ്ശേരി, നെല്ലിക്കപറമ്പ്, സര്‍ക്കാര്‍പറമ്പ് ഭാഗങ്ങളില്‍ 20000 ഓളം വാഴകള്‍  കാറ്റില്‍ നിലംപൊത്തി. എടത്തില്‍ ചേക്കുട്ടി,  പാറമ്മേല്‍ മുഹമ്മദ്,  ഏടത്തില്‍ അബ്ദുല്‍ റഹ്മാന്‍,   ഒ എം അബ്ദുസ്സലാം,  ടി പി  ഇസ്മാലുട്ടി ,  ഒ എം അബ്—ബൂബക്കര്‍ ഹാജി, കുയ്യില്‍ മുഹമ്മദ്  ,എം പി  ബഷീര്‍ ഹാജി,  സി കെ സലാം,  പാറക്കല്‍ മുഹമ്മദ്,  എം പി അബ്ദുല്ല,  സി കെ ഹുസൈന്‍ , മാളിയേക്കല്‍  അബൂബക്കര്‍ ഹാജി,  കെ ടി നാസര്‍,  മൊയ്—ദീന്‍കുട്ടി,  സുകുമാരന്‍  ,നാഗന്‍  മുട്ടാത്തു,  ഇ .അബ്ദുറഹിമാന്‍  ഇ അഹമ്മദ് കുട്ടി,  വടക്കന്‍ അഹമ്മദ് കുട്ടി, കണ്ണാട്ടില്‍ അബ്ദുബ്ബര്‍, സുകുമാരന്‍,മുഹമ്മദ് ചെറുവാടി,  എന്‍ പി കാസിം,  അലവി ചാക്കിങ്ങള്‍,തറമ്മല്‍ അബ്ദുല്ല, മഞ്ചറ റഷീദ്, മഞ്ചറ അസൈന്‍ ,ടി പി മുഹമ്മദ്, എടത്തില്‍ മുഹമ്മദ് അലി എന്നിവരുടെ കൃഷിയാണ്  നശിച്ചത് .വാര്‍ഡ് മെമ്പര്‍  ജി അബ്ദുല്‍ അക്ബര്‍  കൃഷി  അസിസ്റ്റന്റ് എ ദീപ്തി മുതലായവര്‍ സ്ഥലം സന്ദര്‍ശിച്ചു. കൊടിയത്തൂര്‍ ചെറുവാടിയില്‍ കുന്നത്ത് അബ്ദുല്ലയുടെ 1200 വാഴകളും അഞ്ചണ്ടത്തില്‍ മുഹമ്മദിന്റെ ആയിരത്തോളം വാഴകളും പൊയിലില്‍ മുഹമ്മദിന്റെ 600 വാഴകളും നശിച്ചു. കളത്തില്‍ മുഹമ്മദ്, ബീരാന്‍ കുട്ടി, അബ്ദു എടക്കമ്പലം, എന്നിവരുടെ വാഴകൃഷിയും നശിച്ചു.
Next Story

RELATED STORIES

Share it