kannur local

വേനല്‍ കനക്കുന്നു: ജില്ല കടുത്ത വരള്‍ച്ചയിലേക്ക്

കണ്ണൂര്‍: വേനല്‍ച്ചൂട് കനത്തതോടെ ജില്ല കടുത്ത വരള്‍ച്ചയിലേക്ക്. മുന്‍ വര്‍ഷത്തേക്കാളും വരള്‍ച്ചയാണ് ജില്ലയ്ക്ക് ഇത്തവണ നേരിടേണ്ടി വരികയെന്നാണ് വിലയിരുത്തല്‍. മിക്ക ജലസ്രോതസ്സുകളും വറ്റിത്തുടങ്ങി. പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാന്‍ പാടുപെടുകയാണു കര്‍ഷകര്‍. വേനല്‍ ഇനിയും കനത്താല്‍ കതിരിട്ടു തുടങ്ങിയ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങും.
വനത്തിലെ നീര്‍ച്ചാലുകളും പച്ചപ്പും കുറഞ്ഞതോടെ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്ന സംഭവങ്ങളും വര്‍ധിച്ചു. കാട്ടുതീ ഭീഷണിയും സജീവമായി. വേനലില്‍ ഹൈറേഞ്ച് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ.  കാട്ടുതീ നേരിടാന്‍ വനം വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ കാര്യക്ഷമമാക്കിയിട്ടില്ല. ഇത്തവണ കൃത്യമായി വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ കര്‍ഷകരടക്കം വലിയ പ്രയാസങ്ങള്‍ വരും ദിവസങ്ങളില്‍ ജില്ല നേരിടേണ്ടി വരും. മലയോര മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവാന്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെ, മാനദണ്ഡങ്ങളൊന്നും പാലിക്കാതെ വ്യാപകമായി ആഴത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നത് നിലവിലുള്ള ജലസ്രോതസ്സുകളും വറ്റാനിടയാക്കുന്നു.
Next Story

RELATED STORIES

Share it