Alappuzha local

വേനല്‍ച്ചൂടില്‍ ദാഹമകറ്റാന്‍ ന്യായവില കൂടിവെള്ള പാര്‍ലര്‍



മണ്ണഞ്ചേരി: ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ ദാഹമകറ്റാന്‍ ന്യായവില കൂടിവെള്ള പാര്‍ലര്‍ ആരംഭിച്ചു.കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് 1558 ന്റെ ആഭിമുഖ്യത്തിലാണ് ന്യായവില കുടിവെള്ള പാര്‍ലറും തുറന്നത്. ദേശീയപാതയോരത്ത് കഞ്ഞിക്കുഴിയിലുള്ള ഇന്ത്യന്‍ കോഫി ഹൗസിനു സമീപമുള്ള ബാങ്ക് ആസ്ഥാനത്ത്  കുടുംബശ്രീ മിഷന്‍ ഗവേണിംഗ് ബോഡി എക്‌സിക്യൂട്ടീവ് അംഗം അഡ്വ.സി എസ് സുജാത ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൊതു മാര്‍ക്കറ്റിനേക്കാള്‍ വില കുറച്ച് ഇവിടെ നിന്നും കുടിവെള്ളം കിട്ടുന്നത് ദേശീയ പാതയിലൂടെ കടന്നു പോകുന്ന യാത്രക്കാര്‍ക്ക്  സഹായമായി.  സഹകരണ ബാങ്കിന്റെ സബ്‌സിഡിയുടെ സഹായത്തോടെയാണ് വില കുറച്ചു നല്‍കുന്നത്. പുറം മാര്‍ക്കറ്റില്‍ 18 രൂപ വില വാങ്ങുന്ന കുപ്പിവെള്ളത്തിന് 10 രൂപയാണ് ഇവിടെ ഈടാക്കുന്നത്.  വനിതാ സെല്‍ഫിയുമായി ചേര്‍ന്ന് ആരംഭിച്ച പാര്‍ലറില്‍ നാടന്‍ സ്‌ക്വാഷുകളും വിവിധ തരം പൊടികളും മിതമായ വിലയില്‍ ലഭിക്കും.ദേശീയ പാതയിലൂടെ കടന്നുപോകുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിലാണ് പാര്‍ലര്‍ തയ്യാറാക്കിയിട്ടുള്ളത്. ശുദ്ധജലത്തിനായി ബാങ്കിന്റെ സഹകാരി ബാബു കറുവള്ളി രൂപകല്‍പ്പന ചെയ്തമഴ സംഭരണി വായ്പാ പദ്ധതിയും ജപ്പാന്‍ കുടിവെള്ള കണക്ഷന്‍ എടുക്കുന്നതിനുള്ള തണ്ണീര്‍ത്തണല്‍ വായ്പാ പദ്ധതിയും ബാങ്ക് വിജയകരമായി നടപ്പിലാക്കി വരുന്നു. ബാങ്കിന്റെ സഹകാരികളുടെ വീട്ടിലും കുടിവെള്ളം ന്യായവിലയ്ക്ക് എത്തിക്കുവാനും ബാങ്ക്, പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട കമ്പനികളുടെ കുടിവെള്ളമാണ് പാര്‍ലറിലൂടെ ലഭ്യമാക്കുക.ഭാവി കാലം കുടിവെള്ളം കിട്ടാകനിയാകുമ്പോള്‍ ബാങ്ക് ആരംഭിച്ച ന്യായവില കുടിവെള്ള പാര്‍ലറിന്റെ പ്രസക്തി ഏറുകയാണ്. ബാങ്ക് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജമീലാ പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.വിജയകുമാരി , രവി പാലത്തുങ്കല്‍ ,കെ.ബാബുമോന്‍, സുദര്‍ശനാഭായി ടീച്ചര്‍, ബാബു കറുവള്ളി, കെ.കൈലാസന്‍, അനിലാ ബോസ്’,കെ. ഷണ്മുഖന്‍, വിജയാ മുരളീകൃഷ്ണന്‍, പ്രസന്നാ മുരളി,റ്റ .ഗീത സംസാരിച്ചു. ബാങ്ക് ഭരണസമിതി അംഗം വി പ്രസന്നന്‍ സ്വാഗതവും ഗീതാ കാര്‍ത്തികേയന്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it