വെസ്‌കോസ അസോസിയേഷന്‍ 'കനിവ്' സഹായം പ്രഖ്യാപിച്ചു
BY abdul ali16 May 2018 8:05 AM GMT
X
abdul ali16 May 2018 8:05 AM GMT
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ വെസ്‌കോസ മലയാളി അസോസിയേഷന്‍ 'കനിവ്' വാര്‍ഷിക സഹായ പദ്ധതിപ്രഖ്യാപിച്ചു. വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന സുരേഷ് (ഒരു ലക്ഷം), ശ്രീനിവാസന്‍ (ഒരു ലക്ഷം), സുദേവന്‍ (അര ലക്ഷം) എന്നിവര്‍ക്കാണ് ഈ വര്‍ഷം സഹായം നല്‍കുന്നത്. അടുത്ത ആഴ്ചയില്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ തുക നാട്ടില്‍ കൈമാറുമെന്ന് നേതൃത്വം അറിയിച്ചു. പത്ത് വര്‍ഷത്തിനകം 250ല്‍പരം നിര്‍ധനരായ രോഗികള്‍ക്ക് നാട്ടില്‍ ചികിത്സാ സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 14 ജില്ലാ ആശുപത്രികളിലേക്ക് വീല്‍ചെയര്‍, കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളായ 11 പേര്‍ക്ക് 20,000 രൂപ വീതം, അസോസിയേഷന്‍ അംഗങ്ങളായ മൂന്ന് പേരുടെ ചികില്‍സയ്ക്കും മറ്റുമായി എട്ട് ലക്ഷം രൂപയും മുന്‍ വര്‍ഷങ്ങളില്‍ സഹായധനമായി നല്‍കാന്‍ സാധിച്ചതായും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് സന്തോഷ് കുമാര്‍, സുരേഷ്, യാസര്‍ അറഫാത്, ഷാജികുമാര്‍, നാഗേന്ദ്രന്‍, മുഹമ്മദ് അഷ്റഫ്, അസീം പേരാണിക്കല്‍, നൗഫല്‍ സംബന്ധിച്ചു.
Next Story
RELATED STORIES
കിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMT