Flash News

വെറുപ്പ് തോന്നിയാലും പരിശീലകന്‍ ഗുരുവാണ്: അഭിനവ് ബിന്ദ്ര



ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ച അനില്‍ കുംബ്ലെയ്ക്ക് പിന്തുണയുമായി പല താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ വാക്കുകളാണ്. എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. പല സമയത്തും എനിക്കദ്ദേഹത്തോട് വെറുപ്പ് തോന്നിയിട്ടുണ്ട്. എപ്പോഴും അദ്ദേഹം ഓരോ നിര്‍ദേശം തരും. എനിക്ക് കേള്‍ക്കാന്‍ ആഗ്രഹം ഇല്ലാത്ത കാര്യങ്ങളാവും അദ്ദേഹം പലപ്പോഴും പറയുക. എന്നിട്ടും അദ്ദേഹത്തിന് കീഴില്‍ 20 വര്‍ഷം ഞാന്‍ പരിശീലനം നേടി. ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും അനില്‍ കുംബ്ലെയുടെയും പേരെടുത്ത് പറയാതെയാണ് ബിന്ദ്ര ട്വിറ്ററില്‍ തന്റെ അഭിപ്രായം കുറിച്ചത്. ജ്വാല ഗുട്ടയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. തന്റെ പരിശീലകനും കര്‍ക്കശക്കാരനായിരുന്നു. എന്നാല്‍ അത് പരിശീലനത്തിന്റെ  ഭാഗമായാണ് താന്‍ കാണുന്നത്. ജ്വാല ഗുട്ട ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it