malappuram local

വെട്ടുകാട് സ്‌ഫോടനം: സയന്റിഫിക് പരിശോധന നടത്തി

കരിപ്പൂര്‍: മുതുവല്ലൂര്‍ വെട്ടുകാട് വാടക ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ കുറ്റിക്കാടിനും കരിയിലകളും കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനം സംബന്ധിച്ച് സയന്റിഫിക് പരിശോധന നടത്തി. ഇന്നലെ സയന്റിഫിക് അസിസ്റ്റന്റ് അനീഷ് കുമാര്‍ സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു. ശനിയാഴ്ച എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിലെ വെട്ട്കാട് അങ്ങാടിയില്‍ ലോഡ്ജിന് സമീപമുളള കുറ്റിക്കാടിന് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സമീപത്തെ നാലു വീടുകളും മുതുവല്ലുര്‍ കൃഷിഭവന്‍, ജനസേവന കേന്ദ്രം എന്നിവയ്ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു. ജനല്‍പൊളികള്‍ അടര്‍ന്നു വീഴുകയും ചില്ല് പൊട്ടുകയും ചുമരുകളില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. അത്യുഗ്ര സ്‌ഫോടനശബ്ദം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മുഴങ്ങിയിരുന്നു. സയന്റിഫിക് വിദഗ്ധര്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളിലും സ്‌ഫോടനം നടന്ന സ്ഥലത്തും പരിശോധന നടത്തി.സ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്ന്  സംശയിക്കുന്ന വസ്തുക്കളും മണ്ണും പരിശോധനയ്ക്ക് എടുത്തു. സ്‌ഫോടകവസ്തു സംബന്ധിച്ച് കൃത്യത വരുത്താന്‍ മണ്ണും മറ്റു വസ്തുക്കളും ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ശനിയാഴ്ച സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുവിനെ കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പറമ്പില്‍ കൂടുതല്‍ സ്്‌ഫോടക വസ്തുക്കളില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പറമ്പില്‍ സൂക്ഷിച്ചതോ ഉപേക്ഷിച്ചതോ ആയ, കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവിന് തീപ്പിടിച്ച് പൊട്ടിയതാവാമെന്നാണ് പോലിസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് ദിണ്ഡിഗല്‍ സ്വദേശി ഇളങ്കോവനെയും ചിന്നദുരൈയെയും കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടക്കുന്നുണ്ട്. സയന്റിഫിക് പരിശോധന കഴിഞ്ഞാല്‍ മാത്രമേ നാടിനെ നടുക്കിയ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമാവുകയുളളൂ. വെട്ടുകാട് സ്‌ഫോടനം നടന്ന സ്ഥലത്ത് സയന്റിഫിക് അസിസ്റ്റന്റ് അനീഷ്‌കുമാര്‍ പരിശോധന നടത്തുന്നുവെട്ടുകാട് സ്‌ഫോടനം: സയന്റിഫിക് പരിശോധന നടത്തികരിപ്പൂര്‍: മുതുവല്ലൂര്‍ വെട്ടുകാട് വാടക ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ കുറ്റിക്കാടിനും കരിയിലകളും കത്തിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനം സംബന്ധിച്ച് സയന്റിഫിക് പരിശോധന നടത്തി. ഇന്നലെ സയന്റിഫിക് അസിസ്റ്റന്റ് അനീഷ് കുമാര്‍ സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു. ശനിയാഴ്ച എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിലെ വെട്ട്കാട് അങ്ങാടിയില്‍ ലോഡ്ജിന് സമീപമുളള കുറ്റിക്കാടിന് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ സമീപത്തെ നാലു വീടുകളും മുതുവല്ലുര്‍ കൃഷിഭവന്‍, ജനസേവന കേന്ദ്രം എന്നിവയ്ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു. ജനല്‍പൊളികള്‍ അടര്‍ന്നു വീഴുകയും ചില്ല് പൊട്ടുകയും ചുമരുകളില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. അത്യുഗ്ര സ്‌ഫോടനശബ്ദം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മുഴങ്ങിയിരുന്നു. സയന്റിഫിക് വിദഗ്ധര്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളിലും സ്‌ഫോടനം നടന്ന സ്ഥലത്തും പരിശോധന നടത്തി.സ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്ന്  സംശയിക്കുന്ന വസ്തുക്കളും മണ്ണും പരിശോധനയ്ക്ക് എടുത്തു. സ്‌ഫോടകവസ്തു സംബന്ധിച്ച് കൃത്യത വരുത്താന്‍ മണ്ണും മറ്റു വസ്തുക്കളും ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ശനിയാഴ്ച സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുവിനെ കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പറമ്പില്‍ കൂടുതല്‍ സ്്‌ഫോടക വസ്തുക്കളില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പറമ്പില്‍ സൂക്ഷിച്ചതോ ഉപേക്ഷിച്ചതോ ആയ, കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവിന് തീപ്പിടിച്ച് പൊട്ടിയതാവാമെന്നാണ് പോലിസിന്റെ നിഗമനം. കേസുമായി ബന്ധപ്പെട്ട് ദിണ്ഡിഗല്‍ സ്വദേശി ഇളങ്കോവനെയും ചിന്നദുരൈയെയും കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടക്കുന്നുണ്ട്. സയന്റിഫിക് പരിശോധന കഴിഞ്ഞാല്‍ മാത്രമേ നാടിനെ നടുക്കിയ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമാവുകയുളളൂ. വെട്ടുകാട് സ്‌ഫോടനം നടന്ന സ്ഥലത്ത് സയന്റിഫിക് അസിസ്റ്റന്റ് അനീഷ്‌കുമാര്‍ പരിശോധന നടത്തുന്നു
Next Story

RELATED STORIES

Share it