വെട്ടിപ്പൊളിച്ച റോഡില്‍ ഇന്നു മുതല്‍ അറ്റകുറ്റപ്പണി ആരംഭിക്കും
BY kasim kzm2 July 2018 5:11 AM GMT
kasim kzm2 July 2018 5:11 AM GMT
ഒല്ലൂര്‍: ഒല്ലൂരില്‍ കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡില്‍ ഇന്ന് മുതല്‍ അറ്റകുറ്റപണിയാരംഭിക്കും. അറ്റകുറ്റപണിക്കുള്ള സാധന സാമഗ്രികള്‍ ഇറക്കി തുടങ്ങി. ഒല്ലൂര്‍ ഓവര്‍ ബ്രിഡ്ജ് മുതല്‍ ക്രിസ്റ്റഫര്‍ നഗര്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ റോഡാണ് അറ്റകുറ്റപണി നടത്തുന്നത്. മെറ്റല്‍ ഉള്‍പ്പെടയുള്ള സാധന സാമഗ്രികളുടെ ലഭ്യത കുറവാണ് അറ്റകുറ്റപണി നീണ്ടു പോകാനിടയായത്. ഒല്ലൂര്‍ തൃശൂര്‍ റൂട്ടില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഒറ്റവരിയിലായിരിക്കും വാഹനങ്ങള്‍ കടത്തിവിടുക. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ വേണ്ടി വെട്ടി പൊളിച്ച ഭാഗമാണ് എസ്എംടി ചെയ്ത് മെക്കാഡം ടാറിങ്ങ് നടത്തുക. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അറ്റകുറ്റപണി നടത്തുന്നത്. അതേസമയം റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകകളുടെയും പ്രതിഷേധം തുടരുകയാണ്.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT