Second edit

വെടിയിറച്ചി

വെടിയിറച്ചിയും വാട്ടക്കപ്പയും ചേര്‍ത്തു കഴിച്ചാല്‍ പരമാനന്ദമാണെന്നാണ് സിപിഎമ്മിന്റെ മലയോരമേഖലയില്‍ നിന്നുള്ള എംഎല്‍എ നിയമസഭയില്‍ സാക്ഷ്യപ്പെടുത്തിയത്. എംഎല്‍എ മൃഗയാവിനോദത്തിനൊന്നും പോവുന്ന ആളല്ല. പക്ഷേ, നാട്ടില്‍ അത്തരം പരിപാടികള്‍ നടത്തുന്ന കൂട്ടരില്‍ പലരും വേണ്ടപ്പെട്ടവരാണ്. അവര്‍ സന്തോഷപൂര്‍വം എത്തിച്ചുകൊടുക്കുന്ന ഇറച്ചി വേവിച്ചുകഴിക്കാതിരിക്കുന്നതെങ്ങനെ?
കാട്ടില്‍ കയറി ആദിവാസി മരക്കൊമ്പ് മുറിച്ചാല്‍ കേസും പുകിലുമാവുന്ന നാട്ടിലാണ് ജനപ്രതിനിധി തന്നെ വെടിയിറച്ചി മാഹാത്മ്യം വിളമ്പിയത്. പക്ഷേ, കാട്ടില്‍ പോയല്ല കാട്ടുപന്നിയെ വെടിവയ്ക്കുന്നത് എന്നാണ് പലരുടെയും ന്യായം. കാട്ടുപന്നി നാട്ടില്‍ കയറിവന്ന് കൃഷി നശിപ്പിക്കുകയാണ്. അവനെ കൈകാര്യം ചെയ്യാന്‍ കര്‍ഷകര്‍ തോക്ക് ഉപയോഗിക്കുന്നു. ഇറച്ചി രഹസ്യമായി ഭുജിക്കുകയും ചെയ്യുന്നു.
കേരളത്തിലെ വന്യജീവികളില്‍ പലതും ഇതിനകം കുറ്റിയറ്റുകഴിഞ്ഞു. ഐയുസിഎന്‍ എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ കണക്കുപ്രകാരം സഹ്യപര്‍വത പ്രദേശങ്ങളിലെ ജൈവവൈവിധ്യം വലിയതോതില്‍ പ്രതിസന്ധി നേരിടുന്നു. ആനയും പുലിയും മാത്രമല്ല, ഒരുകാലത്ത് വ്യാപകമായി കാണപ്പെട്ടിരുന്ന ഉടുമ്പുകളും മലയണ്ണാന്‍ വരെയും പാടെ അപ്രത്യക്ഷമായ നിലയിലാണ്.
അതിനു പ്രധാന കാരണം വനഭൂമിയുടെ മേലുള്ള അമിതമായ കൈയേറ്റം തന്നെ. കൈയേറ്റക്കാരുടെ പ്രതിനിധികള്‍ വന്യജീവികളെ ഇപ്പോള്‍ വരത്തന്മാരും കൈയേറ്റക്കാരുമായാണു ചിത്രീകരിക്കുന്നത്. ഭൂമിയുടെ അവകാശികള്‍ തങ്ങള്‍ മാത്രമല്ലെന്ന് മനുഷ്യര്‍ക്കു തോന്നാത്ത കാലത്തോളം മറ്റു ജീവികള്‍ക്ക് എന്താണൊരു മേല്‍ഗതി?
Next Story

RELATED STORIES

Share it