വെടിക്കെട്ട് തീര്‍ത്ത് ധോണി; ഡല്‍ഹിക്ക് 212 റണ്‍സ് വിജയലക്ഷ്യം
BY vishnu vis30 April 2018 4:41 PM GMT
X
vishnu vis30 April 2018 4:41 PM GMT
പൂനെ: എംഎസ് ധോണിയും ഷെയ്ന്‍ വാട്‌സണും ബാറ്റിങ് വെടിക്കെട്ട് കാഴ്ചവച്ച മല്‍സരത്തില്‍ ഡല്‍ഹിക്കെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഓപണര്‍മാരായ വാട്്‌സണും (78) ഫഫ് ഡുപ്ലെസിസും (33) ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. 10.5 ഓവറില്‍ 102 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം ഡുപ്ലെസിസിനെ മടക്കി വിജയ് ശങ്കര്‍ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെയെത്തിയ സുരേഷ് റെയ്‌നയെ (1) ഗ്ലെന്‍ മാക്‌സ്‌വെല്‍ പെട്ടെന്ന് മടക്കി. എന്നാല്‍ ഒരു വശത്ത് വെടിക്കെട്ട് തീര്‍ത്ത വാട്‌സണ്‍ 40 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സറുമായി സെഞ്ച്വറിയിലേക്കടുക്കവെ അമിത് മിശ്രക്ക് മുന്നില്‍ വീണ്ു. പിന്നീടൊത്തു ചേര്‍ന്ന അമ്പാട്ടി റായിഡുവും (41) ധോണിയും ചേര്‍ന്ന് (51*) അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചതോടെ ചെന്നൈ സ്‌കോര്‍ബോര്‍ഡ് 211ലേക്കെത്തുകയായിരുന്നു. ധോണി 22 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സറും അക്കൗണ്ടിലാക്കിയപ്പോള്‍ റായിഡു 24 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടിച്ചെടുത്തു. രവീന്ദ്ര ജഡേജ (0) പുറത്താവാതെ നിന്നു. ചെന്നൈക്ക് വേണ്ടി മലയാളി താരം കെ എം ആസിഫ് അരങ്ങേറ്റം കുറിച്ചു.
ഡല്‍ഹിക്ക് വേണ്ടി അമിത് മിശ്ര, വിജയ് ശങ്കര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT