kozhikode local

വൃക്കരോഗികളുടെ ആധിക്യം ഉല്‍ക്കണ്ഠാജനകം: സ്്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

പേരാമ്പ്ര: വൃക്കരോഗികളുടെ ആധിക്യം ഉത്കണ്ഠാജനകമാണെന്നും കൃത്യമായ ബോധവല്‍ക്കരണവും ആരോഗ്യ മേഖലയിലെ ഇടപെടലുകളും ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ചങ്ങരോത്ത് കടിയങ്ങാട് പാലത്ത് തണല്‍ കരുണ ഡയാലിസിസ് സെന്ററിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം. അനിയന്ത്രിത കീടനാശിനി പ്രയോഗവും പുതിയ ഭക്ഷണ സംസ്‌കാരവും വൃക്കരോഗികളുടെ ആധിക്യത്തിന് കാരണമാവുന്നുണ്ടോയെന്ന് പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. കെട്ടിട നിര്‍മാണത്തിനായി തെരുവത്ത് മജീദ് സൗജന്യമായി നല്‍കിയ സ്ഥലത്തിന്റെ രേഖയും ഫണ്ടും ഇ കെ വിജയന്‍ എംഎല്‍എ ഏറ്റുവാങ്ങി. സെന്ററിലേക്ക് ആവശ്യമായ പത്ത് ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള ഫണ്ട് തണല്‍ യുഎഇ ഘടകത്തിന് വേണ്ടി കുളക്കണ്ടത്തില്‍ ജമാല്‍, ടി കെ റിയാസ്, ഒ എം നവാസ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. കിണര്‍ നിര്‍മാണത്തിനാവശ്യമായ തുക പുളിയുള്ളതില്‍ മൊയ്തുഹാജി, കെ പി മുനീര്‍ എന്നിവരും  നല്‍കി. ഡോ ഇദ്‌രീസ് പദ്ധതി വിശദീകരിച്ചു. പേരാമ്പ്ര മുന്‍ എംഎല്‍എ കെ കുഞ്ഞമ്മദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി കുഷ്ണാനന്ദന്‍, കുറ്റിയാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ ബാലകുഷ്ണന്‍, ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി വിജയന്‍, കെ കെ ആയിഷ,  സൗഫി താഴക്കണ്ടി, എം സൈറാബാനു, പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ്, മൂസ്സ് കോത്ത്മ്പ്ര,   സുമതി സംസാരിച്ചു.
Next Story

RELATED STORIES

Share it