Cricket

വീണ്ടും കാണാനാവുമോ ഗെയ്ല്‍ വെടിക്കെട്ട് ? ജീവന്‍ മരണ പോരാട്ടത്തിനൊരുങ്ങി ബംഗളൂരുവും

വീണ്ടും കാണാനാവുമോ ഗെയ്ല്‍ വെടിക്കെട്ട് ? ജീവന്‍ മരണ പോരാട്ടത്തിനൊരുങ്ങി ബംഗളൂരുവും
X

ബംഗളൂരു/ കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത പഞ്ചാബിനെ നേരിടുമ്പോള്‍ രണ്ടാം മല്‍സരത്തില്‍ ബംഗളുരു ഡല്‍ഹിയുമായും ഏറ്റുമുട്ടും.
രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസത്തില്‍ കൊല്‍ക്കത്ത പാഡണിയുമ്പോള്‍ തോല്‍വി അറിയാതെ കുതിച്ച സണ്‍ റൈസേഴ്‌സിനെ 15 റണ്‍സിന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബിറങ്ങുന്നത്. ക്രിസ് ഗെയ്ല്‍, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍ എന്നിങനെ വെടിക്കെട്ട് ബാറ്റിങ് നിരയിലാണ് പഞ്ചാബിന്റെ പ്രതീക്ഷ.
കൊല്‍ക്കത്തന്‍ നിരയില്‍ സുനില്‍ നരെയ്‌നും റോബിന്‍ ഉത്തപ്പയും നിധീഷ് റാണയും ദിനേഷ് കാര്‍ത്തികുമെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് പ്രധാന തിരിച്ചടി

ബംഗളൂരുവിനും ഡല്‍ഹിക്കും നിര്‍ണായകം
വന്‍ താരങ്ങളുണ്ടായിട്ടും തുടര്‍ തോല്‍വികള്‍ നേരിടുന്ന ബംഗളൂരുവിനും ഡല്‍ഹിക്കും ഇന്ന് ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇതുവരെ നാലു മല്‍സരങ്ങളില്‍ കളിച്ച ഇരുടീമിനും ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. ബൗളിങിലെ പിഴവാണ് ബംഗളൂരുവിന് തിരിച്ചടി നല്‍കുന്നത്. തുടര്‍ച്ചയായി 200 റണ്‍സിന് മുകളില്‍ വഴങ്ങുന്നതിന് പുറമെ സൂപ്പര്‍ താരങ്ങളായ എ ബി ഡിവില്ലിയേഴ്‌സ് , ബ്രണ്ടന്‍ മക്കല്ലം, ക്വിന്റന്‍ ഡീ കോക്ക് എന്നിവര്‍ നിരാശപ്പെടുത്തുന്നതും ടീമിന് തിരിച്ചടിയാണ്.
ഡല്‍ഹിക്ക് ബാറ്റിങും ബൗളിങും ഒരു പോലെ പ്രശ്‌നമാണ്. ഗൗതം ഗംഭീര്‍ മാജിക്ക് ഡല്‍ഹിക്കൊപ്പം താരത്തിന് കാട്ടാന്‍ കഴിയുന്നില്ല.
Next Story

RELATED STORIES

Share it