Flash News

വീട്ടു ഡ്രൈവര്‍മാരായി വനിതളെ റിക്രൂട്ട് ചെയ്യില്ല: സൗദി തൊഴില്‍ മന്ത്രാലയം

വീട്ടു ഡ്രൈവര്‍മാരായി വനിതളെ റിക്രൂട്ട് ചെയ്യില്ല: സൗദി തൊഴില്‍ മന്ത്രാലയം
X

ദമ്മാം: സൗദിയില്‍ വിദേശികളുള്‍പ്പടെയുള്ള വനിതകള്‍ക്ക് വാഹനങ്ങളോടിക്കുന്നതിന് ലൈസന്‍സ് അനുവദിക്കുന്ന സാഹചര്യത്തില്‍ വനിതകളായ വീട്ടു ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. വീട്ടു ഡ്രൈവര്‍മാരായി വനിതകളെ റിക്രൂട്ട് ചെയ്യുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കെ പ്രചാരണം നടക്കുന്നതിനാലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം വീട്ടു ഡ്രൈവര്‍മാരുടെ ഡിമാന്റ് കുറയുന്നതിനും നിലവിലുള്ളവരുടെ ജോലി നഷ്ടപ്പെടുന്നതിനും സ്ത്രീകള്‍ വാഹനമോടിക്കാന്‍ തുടങ്ങുന്നതോടെ ഇടയാകുമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സൗദി അറേബ്യയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പുതു ചരിത്രം രചിച്ച് ഇന്നാണ് (ജൂണ്‍ 24) സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നത്. അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 13 ലക്ഷത്തോളം വിദേശികളായ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് കണക്ക്. രാജ്യത്ത് ആകെ 15.5 ലക്ഷം വീട്ടു ഡ്രൈവര്‍മാരാണുള്ളതെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നു. 45 ശതമാനം വീടുകളിലും വിദേശികളായ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതാണ് വീട്ടു ഡ്രൈവര്‍മാരുടെ എണ്ണവും ഗണ്യമായി കൂടാന്‍ കാരണമായത്. ഇനി സ്ത്രീകള്‍ക്ക് സ്വയം വാഹനമോടിക്കാന്‍ സാധ്യമാകുന്നതോടെ ആദ്യം ജോലി നഷ്ടപ്പെടുന്നത് അവരെ സ്ഥാപനങ്ങളിലെത്തിക്കാനും തിരിച്ചെടുക്കാനും നിയമിച്ച ഡ്രൈവര്‍മാര്‍ക്കായിരിക്കും. ടാക്‌സി മേഖലയില്‍ ജോലി ചെയ്യാന്‍ തയ്യാറായും നിരവധി വനിതകളാണ് മുന്നോട്ട് വന്നിട്ടുള്ളത്. രാജ്യത്ത് സ്ത്രീകളും പുരുഷന്‍മാരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും ലൈസന്‍സ് ലഭിച്ചാല്‍ രാജ്യത്ത് എവിടെയും ഏത് സമയത്തും മോട്ടോര്‍ സൈക്കിളോ, കാറോ, ട്രക്കോ ഓടിക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്കുകള്‍ ഏതുമില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it