Alappuzha local

വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു

ഹരിപ്പാട്: പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നാലും കെട്ടുംകവല കട്ടപ്പുറത്ത് വീട്ടില്‍ എ എം        തോമസിന്റെ മകന്‍ നെല്‍സണ്‍ കെ തോമസിന്റെ വീടിന്റെ മുറ്റത്തിരുന്ന  സ്‌കൂട്ടി പെപ്പ്  സ്‌കൂട്ടര്‍ കത്തിനശിച്ചു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനും നാലിനുമിടയിലാണ് സംഭവം. സംഭവം നടക്കുമ്പോ ള്‍ നെല്‍സന്റെ ഭാര്യാ സഹോദരന്റെ മകനെ വിദേശത്തേക്ക് യാത്രയാക്കുവാന്‍ തിരുവനന്തപുരത്തിന് പോയിരിക്കുകയായിരുന്നു. ഭാര്യയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇന്നലെ പോലിസ് നായയും ഫോറന്‍സിക് ഉദേ്യാഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തലേ ദിവസം മഴ പെയ്തതിനാല്‍ മണം കിട്ടുവാന്‍ സാധ്യതയില്ലാത്തതിനാല്‍ നായയെ വാഹനത്തില്‍ നിന്ന് പുറത്തിറക്കിയില്ല. ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ഹരിപ്പാട് പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
Next Story

RELATED STORIES

Share it