palakkad local

വീട്ടില്‍ ഉറങ്ങിക്കിടക്കുന്നവനെ പിടിച്ചിറക്കാന്‍ പോലിസിന് അധികാരമില്ല: മന്ത്രി

ചിറ്റൂര്‍: പോലിസില്‍ ക്രിമിനലുകള്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഉണ്ടായിട്ടുണ്ടെന്നും വീട്ടില്‍ ഉറങ്ങിക്കിടക്കുന്നവനെ പിടിച്ചിറക്കാനുള്ള അധികാരമൊന്നും പോലിസിന് നല്‍കീട്ടില്ലെന്നും മന്ത്രി ജി സുധാകരന്‍. ചിറ്റൂര്‍ മണ്ഡലത്തില്‍ വിവിധ റോഡുകളുടെ നവീകരണം പൂര്‍ത്തികരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിരവധി വികസനങ്ങള്‍ ചെയ്യാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും ഒന്നും ചെയ്യാത്തവരെ കുറിച്ചാണ് ചര്‍ച്ച നടക്കേണ്ടത്. പൈതൃകം അവകാശപ്പെടുന്നത് നല്ല സമീപനമല്ല. പൊതുജനങ്ങളുടെ നികുതി കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോച്ച് ഫാക്ടറി വിഷയത്തില്‍ കേന്ദ്രം കളിക്കുന്നതായും മന്ത്രി സുധാകരന്‍ പറഞ്ഞു. ചിറ്റൂര്‍ മണലത്തില്‍ രണ്ടുവര്‍ഷത്തില്‍  220 കോടി രൂപയുടെ റോഡ് വികസനങ്ങളാണ് നടത്തിയത്. ഇതില്‍ 200 കോടി കിന്‍ഫ്രയില്‍ നിന്നുമാണ് ലഭിച്ചത്. ബാക്കി എംഎല്‍എയുടെ പ്രത്യേക ഫണ്ടില്‍ നിന്നുമാണ് വകയിരുത്തിയത്. പള്ളിമുക്ക്  കല്യാണപേട്ട-ആലാങ്കടവ്, നല്ലേപ്പിള്ളി-മാട്ടുമന്ത അഞ്ചാംമൈല്‍ റോഡ്, നാടുകല്‍-നടുപ്പുണ്ണി, തത്തമംഗലം-നാടുകല്‍ റോഡ്, ചിറ്റൂര്‍-വണ്ണാമട റോഡ്, പാലക്കാട്-ചിറ്റൂര്‍ റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി നടത്തിയത്.
കെ കൃഷ്ണന്‍കുട്ടി എംഎ ല്‍എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍മാല്‍ കെ മധു, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി ശ്രീലേഖ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.വി മുരുകദാസ്, കെ ചിന്നസ്വാമി, കെ രാജന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് ജയന്തി, ശാര്‍ങാധരന്‍, എ കെ ബബിത, ജി മാരിമുത്തു, ആ ര്‍ ശിവപ്രകാശ്, കെ ചെന്താമര, എം രാജേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it