kasaragod local

വീട്ടില്‍ അതിക്രമിച്ചുകയറി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

ബദിയടുക്ക: വീട്ടില്‍ അതിക്രമിച്ചുകയറി ഗള്‍ഫുകാരന്റെ ഭാര്യയുടെ 5000 രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. പെര്‍ള കണ്ണാടിക്കാനത്തെ നവാസ് ശരീഫ് എന്ന കത്തി നൗഷാദി(23)നെയാണ് ബദിയടുക്ക പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 22ന് രാത്രിയാണ് സംഭവം. കണ്ണാടിക്കാനയിലെ ഗള്‍ഫുകാരന്റെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി ശരീഫും മറ്റു രണ്ടുപേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി 5000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
Next Story

RELATED STORIES

Share it