Alappuzha local

വീട്ടമ്മയ്‌ക്കെതിരേ പീഡന ശ്രമം;പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ നീക്കം



പൂച്ചാക്കല്‍: ബധിരയും മൂകയുമായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ രക്ഷിക്കാന്‍ ഉന്നത രാഷ്ട്രീയ നീക്കം. സമീപവാസിയായ വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പാണാവള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ റഹിം(26) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാള്‍ സിപിഎം അനുഭാവിയാണന്ന്് പറയുന്നു. വീട്ടമ്മയുടെ ഭര്‍ത്താവും ബുദ്ധി വൈകല്യവുമുള്ളയാളാണ്. ഇയാളെ റഹിമിന്റെ മൊബൈലിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച ശേഷം അതേരീതിയില്‍ ഭാര്യയുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഭര്‍ത്താവ് ഇത് ചെയ്തു. ദൃശ്യങ്ങള്‍ മൊബൈലില്‍ ആക്കിയ ശേഷം വീട്ടിലെത്തിയ റഹിം വീട്ടമ്മയെ ഇത്്് കാണിക്കുകയും വഴങ്ങാതിരുന്നപ്പോള്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗത്തിന് ശ്രമിച്ചു. എന്നാല്‍ ബലപ്രയോഗത്തിനിടയില്‍ വീട്ടമ്മ രക്ഷപ്പെടുകയായിരുന്നു. ബുദ്ധി വൈകല്യമുള്ള ഭര്‍ത്താവിന്റെ മാതാപിതാക്കളും രോഗികളാണ്. ഇതൊക്കെ മുതലാക്കിയാണ് പ്രതി ഭര്‍ത്താവിനെ വശത്താക്കിയത്്. ലഹരി വസ്തുക്കള്‍ ഭക്ഷണ പദാര്‍ഥത്തില്‍ കലര്‍ത്തി കൊടുത്തതായും പറയുന്നു. പിന്നീട് വീട്ടമ്മയുടെ ഭര്‍ത്താവാണ് പോലിസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടിയെങ്കിലും സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പേ പാര്‍ട്ടിക്കാര്‍ ഇടപ്പെട്ട് ഇയാളെ രക്ഷിക്കാന്‍ ശ്രമം നടത്തുകയായിരുന്നു.  പ്രതിക്കെതിരേ തെളിവില്ലന്നും വിരട്ടി വിടാമെന്നും പോലിസ് പറഞ്ഞതോടെ പരാതിക്കാര്‍ ഇന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ചേര്‍ത്തലയിലെ സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെയാണ് വിട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. മാനഭംഗം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകളിലാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ പ്രതിയെ രക്ഷിക്കാനുള്ള രാഷ്ട്രീയ നീക്കം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കി.
Next Story

RELATED STORIES

Share it