Flash News

വീടുകളുടെ ആഡംബര നികുതി : സ്ലാബ് നിര്‍ദേശം പരിഗണനയില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് വീടുകളുടെ ആഡംബര നികുതിസമ്പ്രദായം സ്ലാബ് അടിസ്ഥാനത്തിലാക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയില്‍ എന്‍ എ നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 1975ലെ കെട്ടിടനികുതി നിയമം അനുസരിച്ചാണ് 3000 ചതുരശ്ര അടിയോ അതിന് മുകളിലോ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തിയത്. 2000 രൂപയായിരുന്ന ആഡംബര നികുതി 2014 ഏപ്രില്‍ ഒന്നു മുതല്‍ 4000 രൂപയായി ഉയര്‍ത്തിയിരുന്നു. കെട്ടിടനിര്‍മാണ നിയമപ്രകാരം ആഡംബര നികുതി പിരിച്ചെടുക്കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടില്ലെ ന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it