വീടുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കണമെന്ന് കോടതി

ഗ്വാളിയോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും ചിത്രങ്ങള്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ)ക്ക് കീഴില്‍ നിര്‍മിച്ച വീടുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പത്രപ്രവര്‍ത്തകന്‍ സഞ്ജയ് പുരോഹിത് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയാര്‍ ബെഞ്ചിന്റെ ഉത്തരവ്. ബിജെപി സര്‍ക്കാരിന്റെ വോട്ടര്‍മാരെ സ്വാധീനക്കുവാനുള്ള തന്ത്രമാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേരത്തെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
Next Story

RELATED STORIES

Share it