World

വി കെ സിങ് ഉത്തര കൊറിയയില്‍

പ്യോങ്‌യാങ്:  ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങ് ഉത്തര കൊറിയയില്‍ എത്തിയതായി റിപോര്‍ട്ട്. കൊറിയന്‍ ഔദ്യോഗിക ദിനപത്രമായ റൊദൂങ് സിന്‍മുന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്തിയ സന്ദര്‍ശത്തിനിടെ സിങ് കൊറിയന്‍ വൈസ് പ്രസിഡന്റ് കിം യോങ് ദേയുമായും വിദേശകാര്യ-സാംസ്‌കാരിക സഹമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വിദ്യാഭ്യാസ-സാംസ്‌കാരിക വിഷയങ്ങളിള്‍ചര്‍ച്ച ചെയ്തതായും റിപോര്‍ട്ടില്‍ വ്യക്തമാക്കി. ആണവവ്യാപനത്തിന്റെ ഭീഷണികളെക്കുറിച്ചുള്ള രാജ്യത്തിന്റെ ആശങ്ക സിങ് ഉത്തര കൊറിയന്‍ അധികൃതരുമായി പങ്കുവച്ചു. ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിലുള്ള നടപടികളെ ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് ഉത്തര കൊറിയ ഉറപ്പു നല്‍കി.
Next Story

RELATED STORIES

Share it