വി എ വിനീഷ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; സച്ചിന്‍ദേവ് ജനറല്‍ സെക്രട്ടറി

കൊല്ലം: 25 വയസ്സ് പ്രായപരിധി സിപിഎം കര്‍ശനമായി നിര്‍ദേശിച്ചതോടെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാനം നഷ്ടമായി.
സംസ്ഥാന പ്രസിഡന്റായി വി എ വിനീഷിനെയും (തിരുവനന്തപുരം) സെക്രട്ടറിയായി ജെ എം സച്ചിന്‍ദേവിനെയും (കോഴിക്കോട്) ഇന്നലെ കൊല്ലത്ത് സമാപിച്ച സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയാണ് സച്ചിന്‍ദേവ്. വിനീഷ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. വൈസ് പ്രസിഡന്റുമാരായി ആദര്‍ശ് എം സജി (കൊല്ലം), ശരത് (ഇടുക്കി), ശില്‍പ സുരേന്ദ്രന്‍ (എറണാകുളം), കെ രഹ്‌ന സബീന (മലപ്പുറം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി എ പി അന്‍വീര്‍ (കണ്ണൂര്‍), ശരത്പ്രസാദ് (തൃശൂര്‍), കെ എം അരുണ്‍ (കോട്ടയം), എസ് അഷിത (ആലപ്പുഴ) എന്നിവരെയും തിരഞ്ഞെടുത്തു. ജെയ്ക്ക് സി തോമസ്, സെക്രട്ടറി എം വിജിന്‍ എന്നിവര്‍ ഉള്‍െപ്പടെ സംസ്ഥാന സെക്രട്ടേറിയറ്റിലെ 19 പേരെയും ഒഴിവാക്കി. പകരം 17 പേര്‍ അടങ്ങിയ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. രണ്ടുപേരെ പിന്നീടു നോമിനേറ്റ് ചെയ്യും. അമ്പിളി (കാസര്‍കോട്),  അന്‍വീര്‍ (കണ്ണൂര്‍), സച്ചിന്‍ദേവ് (കോഴിക്കോട്), സക്കീര്‍ (മലപ്പുറം), ജോബിസണ്‍ (വയനാട്), ഐശ്വര്യ (പാലക്കാട്), വി പി ശരത്പ്രസാദ് (തൃശൂര്‍), ശില്‍പ (എറണാകുളം), ശരത് (ഇടുക്കി), അരുണ്‍ (കോട്ടയം), വിഷ്ണുഗോപാല്‍ (പത്തനംതിട്ട), അഷിത (ആലപ്പുഴ), ആദര്‍ശ് എം സജി (കൊല്ലം), വിനീഷ് (തിരുവനന്തപുരം), കൃഷ്ണപ്രസാദ് (കണ്ണൂര്‍), സംഗീത് (തൃശൂര്‍), ടി രഹ്‌ന സബീന (മലപ്പുറം) എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍. നിലവിലുണ്ടായിരുന്ന 89 അംഗ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് 69 പേരെയും ഒഴിവാക്കി. പുതുതായി 83 അംഗ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു.
Next Story

RELATED STORIES

Share it