palakkad local

വിഷമല്‍സ്യം: ഭക്ഷ്യ സുരക്ഷാ നടപടികള്‍ ശക്തമാക്കണം- എസ്ഡിപിഐ

പാലക്കാട്: കേരളത്തില്‍ വില്‍പനക്കെത്തിച്ച മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ അടക്കമുള്ള മാരകമായ വിഷം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അവശ്യപ്പെട്ടു. ട്രോളിങ് നിരോധനത്തിന്റെ മറവിലാണ് വിഷം കലര്‍ത്തിയ മല്‍സ്യക്കടത്ത് നടക്കുന്നത്.
കേവലം പ്രസ്ഥാവനകള്‍ക്കും പുറംപൂച്ച് നടപടിക്രമങ്ങള്‍ക്കുമപ്പുറം വിഷമല്‍സ്യങ്ങള്‍ സംസ്ഥാനത്ത് എത്താതിരിക്കാനുള്ള പ്രായോഗിക നടപടികള്‍ കൈകൊള്ളാന്‍ സര്‍ക്കാര്‍ ആരോഗ്യ വകുപ്പ് തയ്യാറാവണം.
കാലഹരണപ്പെട്ട ഭക്ഷ്യ സുരക്ഷാ നിയമങ്ങളാണ് ഇപ്പോഴും പിന്തുടരപ്പെടുന്നത്.അതുകൊണ്ടു തന്നെ മായം ചേര്‍ക്കുന്നവരും വിഷം കലര്‍ത്തുന്നവരും നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുകയാണ് പതിവ്.
കേരളത്തിലേക്കെത്തുന്നതും തദ്ദേശീയവുമായ മുഴുവന്‍ ഭക്ഷ്യ വസ്തുക്കളും ശുദ്ധവും വിഷ രഹിതവുമാണെന്ന് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നും,ഭക്ഷ്യ വസ്തുക്കളില്‍ വിഷം കലര്‍ത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി എടുക്കണമെന്നും ജില്ലാ സെക്രേട്ടറിയേറ്റ് സര്‍ക്കാറിനോടാവശ്യപ്പെട്ടു. എസ് പി അമീര്‍ അലി, സക്കീര്‍ ഹുസൈന്‍, മേരീ എബ്രഹാം,അലവി കെ ടി, മജീദ് കെ എ, സഹീര്‍ ബാബു, ഷരീഫാ അബൂബക്കര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it