വിഷക്കള്ള് ദുരന്തം: വിചാരണ നീട്ടണമെന്ന്

മഞ്ചേരി: സംസ്ഥാനത്തെ നടുക്കിയ കുറ്റിപ്പുറം, വണ്ടൂര്‍ വിഷക്കള്ളു ദുരന്തക്കേസിലെ പ്രതികളുടെ വിചാരണ ഇനിയും നീട്ടണമെന്ന് പ്രതിഭാഗം. ഈ മാസം 24ന് തുടങ്ങേണ്ട വിചാരണ നീട്ടണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കേസ് പരിഗണിച്ച മഞ്ചേരി രണ്ടാം സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി 22ന് തീരുമാനമെടുക്കും. രണ്ടാം തവണയാണ് വിചാരണയ്ക്കുവച്ച കേസ് നീട്ടിവയ്‌ക്കേണ്ട അവസ്ഥവരുന്നത്. ഇത്തവണ വിചാരണ നീട്ടിവയ്ക്കുന്നതിനെതിരേ ശക്തമായ നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. 2010 സപ്തംബറിലാണ് കുറ്റിപ്പുറം, തിരൂര്‍, വണ്ടൂര്‍ എന്നിവിടങ്ങളിലായി വിഷക്കള്ളു ദുരന്തമുണ്ടായത്. 24 പേരാണ് ജില്ലയില്‍ കൊല്ലപ്പെട്ടത്. ഒറ്റപ്പാലം തിരുവേഗപ്പുറം സ്വദേശിയായ ദ്രവ്യന്‍ ആണ് ഈ കേസിലെ മുഖ്യ പ്രതി.

Next Story

RELATED STORIES

Share it