വിശാല ബെഞ്ച് പരിഗണിക്കണം: സിപിഎം
BY kasim kzm20 April 2018 3:06 AM GMT
kasim kzm20 April 2018 3:06 AM GMT
ഹൈദരാബാദ്: സിബിഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹരജികള്‍ തള്ളിയ സുപ്രിംകോടതി നടപടി നിര്‍ഭാഗ്യകരമാണ്. ഹരജികള്‍ വിവാദങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണെന്ന പരാമര്‍ശത്തോട് സിപിഎമ്മിന് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതിയുടെ വിശാല ബെഞ്ച് ഇത് അന്വേഷിക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. സാഹചര്യത്തെളിവുകളെല്ലാം ഇതിനോടകം നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികള്‍ തള്ളിയ സുപ്രിംകോടതി നടപടി കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോടതിവിധിയോടെ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ ബാക്കിയാവുകയാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ട്വിറ്ററില്‍ വ്യക്തമാക്കി.
ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജികള്‍ തള്ളിയ സുപ്രിംകോടതി നടപടി കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോടതിവിധിയോടെ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ ബാക്കിയാവുകയാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ട്വിറ്ററില്‍ വ്യക്തമാക്കി.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT