World

വിശക്കുന്നു, ഫ്രൈഡ്‌റൈസ് വേണമെന്ന് കുട്ടികള്‍

ചിയാങ് റായ്:  തായ്‌ലന്‍ഡിലെ വെള്ളം നിറഞ്ഞ ഹുഗയില്‍ നിന്ന് 16 ദിവസത്തിനു ശേഷം അതി സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച നാലംഗസംഘം ആരോഗ്യവാന്‍മാരാണെന്നും ഫ്രൈഡ്‌റൈസ് ആവശ്യപ്പെട്ടതായും രക്ഷാപ്രവര്‍ത്തന മേധാവി നറോങ്‌സാക് ഒസോട്ടാനകോര്‍ണ്‍ അറിയിച്ചു. കുട്ടികള്‍ നാലു പേരും സംതൃപ്തരാണ്. വിശക്കുന്നുവെന്നാണ് അവരുടെ പരാതി. ഫ്രൈഡ്‌റൈസാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. രണ്ടാം ദിവസമായ ഇന്നലെ നാലുപേരെയാണ് പുറത്തെത്തിച്ചത്. ഡി–ഡേ, നിര്‍ണായകദിനം ഇന്നാണെന്നു വ്യക്തമാക്കിയാണ് രക്ഷാസംഘം ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10നാണ് ബഡ്ഡി ഡൈവിങിലൂടെ കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങയത്്. പുറത്തെത്തിക്കുന്ന കുട്ടികളെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ചിയാങ് റായിയിലെ താല്‍ക്കാലിക മിലിട്ടറി ഹെലിപാഡിലും പിന്നീട് ഇതിനു സമീപത്തെ ചിയാങ് റായി പ്രചനുക്രോ ആശുപത്രിയിലും പ്രവേശിപ്പിക്കുകയാണ്. ആശുപത്രിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അണുബാധ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക വാര്‍ഡിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കനത്ത മഴ പെയ്യാമെന്നതു രക്ഷാപ്രവര്‍ത്തനത്തിനു കനത്ത സമ്മര്‍ദമുണ്ടാക്കുന്നുണ്ട്.
ജൂണ്‍ 23നാണ് 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. കനത്ത മഴയെത്തുടര്‍ന്ന് മണ്ണും ചെളിയും അടിഞ്ഞ് ഗുഹാമുഖം അടഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാവുകയായിരുന്നു. ഒമ്പതു ദിവസത്തിനു ശേഷം ജൂലൈ രണ്ടിനാണ് കുട്ടികളെ ജീവനോടെ ഗുഹാമുഖത്തുനിന്നും നാല് കി.മീ അകലെ കണ്ടെത്തിയത്.
ഗുഹയിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തകരിലൊരാള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് കുട്ടികളെ പുറത്തെത്തിക്കാന്‍ അടിയന്തര മാര്‍ഗങ്ങള്‍ തേടിയത്.
Next Story

RELATED STORIES

Share it