വിവാഹേതര ബന്ധം കുറ്റകൃത്യം അല്ലാതാക്കിയാല്‍ വിവാഹ സമ്പ്രദായം തകരും: കേന്ദ്രം

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധത്തില്‍ സ്ത്രീയെ കുറ്റക്കാരിയാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതിനായി ഐപിസി 497 ല്‍ മാറ്റംവരുത്താനാവില്ലെന്നും വിവാഹ ബന്ധങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതാണ് ഈ വകുപ്പെന്നും കേന്ദ്രം പറഞ്ഞു. ഐപിസി 497നെ കേന്ദ്രം പിന്തുണയ്ക്കുന്നു. ഇത് വൈവാഹിക ബന്ധങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതാണ്. ഈ വിഷയം ഇതിനകം തന്നെ ഇന്ത്യന്‍ നിയമ കമ്മീഷന്റെ പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഐപിസിയിലെ 497, സിആര്‍പിസിയിലെ (ക്രിമിനല്‍ നടപടി ചട്ടം) 198(2)ഉം മാറ്റംവരുത്തിയാല്‍ അത് ഇന്ത്യന്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഹാനികരമാവും.
Next Story

RELATED STORIES

Share it