വിവാഹമോചനം വേണമെന്ന യുവാവിന്റെ ആവശ്യം തള്ളി

അഹ്മദാബാദ്: ഭാര്യക്കു താടിയും പുരുഷശബ്ദവുമുള്ളതിനാല്‍ വിവാഹമോചനം വേണമെന്ന ഭര്‍ത്താവിന്റെ ആവശ്യം കോടതി തള്ളി. അഹ്മദാബാദ് കുടുംബകോടതിയാണു ഹരജി തള്ളിയത്. ഭാര്യക്കു മുഖത്ത് അമിത രോമവളര്‍ച്ചയും പുരുഷശബ്ദവും ഉണ്ടെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും ഭാര്യവീട്ടുകാര്‍ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും യുവാവ് പരാതിയില്‍ ആരോപിച്ചു.
പെണ്ണുകാണല്‍ ചടങ്ങില്‍ യുവതി തട്ടമിട്ടിരുന്നതിനാല്‍ ശരിയാംവണ്ണം കാണാന്‍ സാധിച്ചിരുന്നില്ല. ആചാരങ്ങളുടെ ഭാഗമായതിനാല്‍ മുഖം കാണണമെന്ന് താന്‍ ആവശ്യപ്പെട്ടില്ലായിരുന്നുവെന്നും ഹര്‍ജിയില്‍ യുവാവ് പറയുന്നു.
എന്നാല്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് അമിത രോമവളര്‍ച്ചയുള്ളതെന്നും ചികില്‍സയിലൂടെ ഇതു പൂര്‍ണമായി മാറ്റാന്‍ സാധിക്കുമെന്നും ഭാര്യ പറഞ്ഞു. വീട്ടില്‍ നിന്നു പുറത്താക്കാന്‍ ഭര്‍ത്താവ് കള്ളപ്പരാതി കെട്ടിച്ചമയ്ക്കുകയാണെന്നും യുവതി ആരോപിച്ചു. തുടര്‍ന്ന് യുവാവിന്റെ ഹരജി തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it