വിവാഹദിനത്തില്‍ അധ്യാപക ദമ്പതികളെ പിരിച്ചുവിട്ടു

വിവാഹദിനത്തില്‍ അധ്യാപക ദമ്പതികളെ പിരിച്ചുവിട്ടു
X


ശ്രീനഗര്‍: വിവാഹദിനത്തില്‍ നവദമ്പതികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ജമ്മുകശ്മീരിലെ സ്‌കൂള്‍. പുല്‍വാമ ജില്ലയിലെ സ്വകാര്യ സ്‌കൂളാണ് അധ്യാപകരായ താരിഖ് ഭട്ട്- സുമയ്യ ബഷീര്‍ എന്നിവരുടെ പ്രണയം വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നെന്ന് ആരോപിച്ച് പുറത്താക്കിയത്. 2000ലധികം വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ അധ്യാപകരുടെ പ്രണയം കുട്ടികളെയും മറ്റ് അധ്യാപകരുടെയും പ്രവര്‍ത്തനത്തെ ബാധിച്ചതായും സ്‌കൂള്‍ ചെയര്‍മാന്‍ ബാഷിര്‍ മസൂദി ആരോപിച്ചു. എന്നാല്‍ റിപോര്‍ട്ടുകളോട് പ്രതികരിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല.  വിവാഹം നടന്ന നവംബര്‍ 30ന് തന്നെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിച്ചത്. അതേസമയം, തങ്ങളുടെ വിവാഹം വീട്ടുകാരുടെ അറിവോടെയാണെന്ന് താരിഖ് ഭട്ട് പ്രതികരിച്ചു. വിവാഹത്തിലും വിവാഹ നിശ്ചയച്ചടങ്ങിലും വിരുന്നിലും  സ്‌കൂള്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് അധികൃതരുടെ നടപടി. അധികൃതര്‍ തങ്ങളോട് വിശദീകരണം പോലും തേടിയിട്ടില്ലെന്നും താരിഖ് ഭട്ട് അറിയിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it