വിവാഹത്തില്‍ എന്‍ഐഎ ഇടപെടേണ്ട: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹകാര്യം എന്‍ഐഎ അന്വേഷിക്കേണ്ടെന്ന് സുപ്രിംകോടതി. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദംകേള്‍ക്കവെയാണ് സുപ്രിംകോടതി ഇക്കാര്യം പറഞ്ഞത്.
നിങ്ങളുടെ അന്വേഷണത്തെ ഞങ്ങള്‍ തൊടുന്നില്ലെന്നും അവരുടെ ദാമ്പത്യത്തെ നിങ്ങള്‍ക്കും തൊടാനാവില്ലെന്നും’’ ജസ്റ്റിസ് മിശ്ര പറഞ്ഞു. രണ്ടു പ്രായപൂര്‍ത്തിയായ വ്യ—ക്തികളുടെ വിവാഹകാര്യത്തി ല്‍ ഇടപെടാനുള്ള ഹൈക്കോടതിയുടെ അധികാരപരിധി വളരെ പരിമിതമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ വിവാഹബന്ധങ്ങള്‍ ബഹുസ്വരതയുടെ കാതലാണ്. രണ്ട് മുതിര്‍ന്നവരുടെ സമ്മതപ്രകാരമുള്ള വിവാഹബന്ധത്തില്‍ യുക്തിരഹിതമായി ഇടപെടാനാവില്ലെന്നും ചന്ദ്രചൂഡ് പറഞ്ഞു.അസാമാന്യമായ സാഹചര്യങ്ങളില്‍ കോടതിക്ക് വിവാഹകാര്യത്തില്‍ ഇടപെടാമെന്ന് പറഞ്ഞ ചന്ദ്രചൂഡ്, ആ സാഹചര്യം എന്താണെന്നു കൃത്യമായി വിശദീകരിക്കുകയും ചെയ്തു. ദാരിദ്ര്യത്തില്‍പ്പെട്ട ഒരു കുടുംബം സാഹചര്യങ്ങളുെട സമ്മര്‍ദം മൂലം തങ്ങളുടെ മകളെ പൊരുത്തപ്പെടാന്‍ പറ്റാത്ത സാഹചര്യങ്ങളിലേക്ക് വിവാഹം കഴിപ്പിക്കുമ്പോള്‍ കോടതിക്ക് ഇടപെടാനാവും. അല്ലെങ്കില്‍ സ്ത്രീക്ക് മാനസിക വൈകല്യങ്ങളുള്ള സാഹചര്യത്തില്‍ മാത്രമാണ് കോടതിക്ക് ഇടപെടാനാവുക. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് പൊതുനിയമം പ്രവേശിക്കുന്നതിന് പരിമിതികളുണ്ടെന്നും ജ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.
ഹേബിയസ് കോര്‍പസ് ഹരജിയിലുള്ള ഹാദിയയുടെ തീരുമാനത്തെ വിവാഹം ഒരുതരത്തിലും സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാദിയയെ വിദേശത്തേക്ക് കൊണ്ടുപോവുന്നതു തടയാനാണെങ്കില്‍, അതു വളരെ നന്നായി ചെയ്യാന്‍ ഭരണകൂടത്തിനാവും. അത് ഒരു സ്ത്രീ സ്വന്തം തിരഞ്ഞെടുത്ത വിവാഹബന്ധം അവസാനിപ്പിക്കുന്നതിന് കാരണമാവുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it