വിവാഹത്തലേന്ന് പിതാവ് മകളെ കൊലപ്പെടുത്തി
BY kasim kzm23 March 2018 3:24 AM GMT
kasim kzm23 March 2018 3:24 AM GMT
അരീക്കോട്: വിവാഹ തലേന്ന് പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തി. കീഴുപറമ്പ് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ ആതിര രാജ് (21) ആണ് പിതാവ് രാജന്റെ കുത്തേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. ആതിരയുടെ വിവാഹം ഇന്ന് അരീക്കോട് സാളിഗ്രാം അമ്പലത്തില്‍ നടക്കാനിരിക്കെയാണ് കൊലപാതകം.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഫിസിയോ തെറാപ്പിസ്റ്റാണ് കൊല്ലപ്പെട്ട ആതിര. ആതിരയും കോഴിക്കോട് പന്തലായനി സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയില്‍ പെട്ടവരായതിനാല്‍ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. അവസാനം ബന്ധുക്കള്‍ വിവാഹത്തിനു സമ്മതിച്ചു. എന്നാല്‍ വിവാഹത്തലേന്നും പ്രണയം സംബന്ധിച്ച് ആതിരയുമായി രാജന്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ രാജന്‍ മകളെ കുത്തുകയായിരുന്നു. കുത്തേറ്റ ആതിര പ്രാണരക്ഷാര്‍ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്ന രാജന്‍ കുത്തിക്കൊല്ലുകയായിരുന്നു.
രാജനെ അരീക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ്: സുനിത. സഹോദരങ്ങള്‍: അശിന്‍ രാജ്, അതുല്‍ രാജ്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT