Flash News

വിവാദ തീരുമാനം എസ്ബിഐ പിന്‍വലിച്ചു

വിവാദ തീരുമാനം എസ്ബിഐ പിന്‍വലിച്ചു
X


മുംബൈ:  സൗജന്യ എടിഎം സേവനം അവസാനിപ്പിച്ച തീരുമാനം എസ്ബിഐ പിന്‍വലിക്കുന്നു. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് എസ്ബിഐ അറിയിച്ചു. നേരത്തെ ഇറക്കിയ ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇറക്കിയതാണെന്ന് എസ്ബിഐ വ്യക്തമാക്കി. തെറ്റായ ഉത്തരവ് ഉടന്‍ പിന്‍വലിച്ച് പുതിയ ഉത്തരവ് ഇറക്കുമെന്നും എസ്ബിഐ അറിയിച്ചു.
ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടിനും 25 രൂപ ഈടാക്കാനായിരുന്നു എസ്ബിഐയുടെ തീരുമാനം. മുഷിഞ്ഞ നോട്ട് മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ എസ്ബിഐ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ചാര്‍ജ് പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സൗജന്യ സേവനം നിര്‍ത്തലാക്കാനുള്ള എസ്ബിഐയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ എസ്ബിഐ തീരുമാനിച്ചത്. എസ്ബിഐയുടേത് ഭ്രാന്തന്‍ നടപടിയാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു.
Next Story

RELATED STORIES

Share it