kannur local

വിവാദം തുണച്ചു; എകെജി സ്മാരക മ്യൂസിയത്തിന് 10 കോടി

കണ്ണൂര്‍:  കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയെ കുറിച്ചുള്ള യുവ കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശം സംബന്ധിച്ച വിവാദങ്ങള്‍ ഒടുവില്‍ സര്‍ക്കാരിനെ കൊണ്ടെത്തിച്ചത് സ്മാരകമെന്ന ആശയത്തില്‍. എകെജിയുടെ തറവാട് വീടായ ഗോപാലവിലാസം’ പൊളിച്ചുമാറ്റിയപ്പോള്‍ പോലും കാര്യമായി ഇടപെട്ടില്ലെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹത്തിന്റെ ജന്‍മനാടായ പെരളശ്ശേരിയില്‍ മ്യൂസിയം നിര്‍മിക്കാന്‍ 10 കോടി ബജറ്റില്‍ വകയിരുത്തിയത്. 2011 എകെജിയുടെ തറവാടുവീട് പൊളിച്ചുനീക്കിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ ഇടപെട്ട് സ്മാരകമാക്കുമെന്ന് അറിയിച്ചിരുന്നു. തലശ്ശേരി പൈതൃക പദ്ധതിയില്‍പ്പെടുത്തി എകെജിയുടെ വീട് സ്മാരകമാക്കി നിലനിര്‍ത്തുമെന്ന് അന്ന് ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പ്രഖ്യാപിച്ചു. ഇതെല്ലാം പാഴ്‌വാക്കായി മാറിയെങ്കിലും ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ എകെജി സ്മാരകത്തിനുവേണ്ടി മുന്നിട്ടിറങ്ങുകയാണ്. എകെജിയുടെ സഹോദരീപുത്രന്‍ സദാശിവന്റെ പേരിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.
Next Story

RELATED STORIES

Share it