വിവരമോഷണക്കമ്പനിയെ ഉപയോഗിച്ചത് ഇന്ത്യന്‍ ഇന്റലിജന്‍സ്് ഏജന്‍സികളോ?

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ ബ്രിട്ടിഷ് രാഷ്ട്രീയ ക ണ്‍സള്‍ട്ടിങ് കമ്പനി കാംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍ പ്രതിക്കൂട്ടിലാക്കുന്നത്് ഇന്ത്യയിലെ ഇന്റലിജന്‍സ്് ഏജന്‍സികളെയും സര്‍ക്കാരിനെത്തന്നെയും. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തിയ കാംബ്രിജ് അനലിറ്റിക്ക കമ്പനി ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ തണലിലും പിന്തുണയോടും കൂടിയാണു വളര്‍ന്നത്് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്്.
കേരളമടക്കമുള്ള ആറു സംസ്ഥാനങ്ങളില്‍ തീവ്രജിഹാദിസത്തെ നേരിടുന്നതിനുള്ള ഗവേഷണപദ്ധതികളില്‍ കാംബ്രിജ് അനലിറ്റിക്കയുടെ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് (എസ്‌സിഎല്‍) പ്രവര്‍ത്തിച്ചിരുന്നതായാണു കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വൈലി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത്്.
കേരളം, പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി എന്നിവിടങ്ങളില്‍ തീവ്രജിഹാദിസത്തെ നേരിടുന്നതിനായുള്ള രാജ്യാന്തര പരിപാടിയെ പിന്തുണയ്ക്കുന്നതിനുള്ള റിസര്‍ച്ച്് കമ്മ്യൂണിക്കേഷന്‍ കാംപയിന്‍ നടത്താന്‍ 2007ല്‍ എസ്‌സിഎല്‍ നിയോഗിക്കപ്പെട്ടുവെന്നാണ് വൈലിയുടെ വെളിപ്പെടുത്തല്‍. ആരാണ് കമ്പനിയെ നിയോഗിച്ചത് എന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ജോലിയുടെ സ്വഭാവം സൂചിപ്പിക്കുന്നത്് ഇന്ത്യയിലെ സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനങ്ങളിലേക്കു തന്നെയാണ്. കമ്പനി ഇന്ത്യയില്‍ ഏറ്റെടുത്തു നടത്തിയ മറ്റു ഗവേഷണപ്രവര്‍ത്തനങ്ങള്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വേണ്ടിയാണെങ്കിലും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയാവില്ല ഇത്തരമൊരു ഗവേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്നതേയുള്ളൂ.
ഫേസ്ബുക്ക്്് അത്ര സജീവമല്ലാതിരുന്ന കാലത്ത്് ഇ-മെയില്‍ ചോര്‍ത്തല്‍ അടക്കമുള്ള നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക്് കമ്പനിയെ ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാമെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്്.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും സര്‍ക്കാര്‍ എസ്‌സിഎല്ലിന്റെ സൗകര്യത്തിനായി ലഭ്യമാക്കിയിട്ടുണ്ടാവാം. എസ്‌സിഎല്‍ കമ്പനിയുടെയും കാംബ്രിജ് അനലിറ്റിക്കയുടെയും ഇന്ത്യയിലെ പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ക്ക്് (ജാതിതിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക്് ബൂത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതുള്‍െപ്പടെ) ആവശ്യമായ അടിത്തറ രൂപപ്പെട്ടതും രാജ്യത്തെ ഇന്റലിജന്‍സ്് സംവിധാനങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളോടെയാണെന്നാണ് ഇതോടെ വ്യക്തമാവുന്നത്.
ആധാര്‍ ഉള്‍െപ്പടെയുള്ള വിവരശേഖരണമാര്‍ഗങ്ങളുമായി ബന്ധപ്പെട്ട്് വ്യക്തികളുടെ സ്വകാര്യതയെ സംബന്ധിച്ച് ഉയരുന്ന ആശങ്കകളെയും ശരിവയ്ക്കുന്നതാണ് ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്് ഇത്തരമൊരു വിവരമോഷണക്കമ്പനിയുമായുള്ള അവിശുദ്ധബന്ധം.
Next Story

RELATED STORIES

Share it