Flash News

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധം;അദാനിക്ക് ലാഭമുണ്ടാക്കാനേ ഉപകരിക്കൂ:സിഎജി

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധം;അദാനിക്ക് ലാഭമുണ്ടാക്കാനേ ഉപകരിക്കൂ:സിഎജി
X


തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെതിരെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍(സിഎജി) റിപ്പോര്‍ട്ട്. വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ പിപിപി പ്രോജക്ട്(പബ്ലിക്-പ്രൈവറ്റ് പാര്‍ട്‌നര്‍ഷിപ്) കരാറുകള്‍ക്ക്
30 വര്‍ഷമാണ് കാലാവധി.എന്നാല്‍ വിഴിഞ്ഞം കരാറില്‍ ഇത് 40 വര്‍ഷമാണ്. അധികം വരുന്ന 10 വര്‍ഷത്തിന്റെ ലാഭം മുഴുവന്‍ അദാനി ഗ്രൂപ്പിനാണ് ലഭിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 29,217 കോടി രൂപയുടെ അധിക നേട്ടം അദാനി ഗ്രൂപ്പിന് വിഴിഞ്ഞം കരാറിലൂടെ  ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.
വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന് കഴിഞ്ഞ ദിവസം വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. കരാര്‍ അവ്യക്തവും നിഗൂഢവുമാണെന്നും കരാറിലെ കോഴയുടെ കണക്കുകള്‍ പുറത്തുകൊണ്ടുവരണമെന്നും വിഎസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
അതേസമയം, യുഡിഎഫ് ഭരണകാലത്ത് ഒപ്പുവച്ച വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവിലെ കരാറും വിഎസിന്റ കാലത്തെ ടെന്ററും പരിശോധിക്കണം. ഏതാണ് മെച്ചമെന്നത് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it