wayanad local

വില ഉയരുമ്പോഴും ഗുണം ലഭിക്കാതെ ഇഞ്ചി കര്‍ഷകര്‍

സുല്‍ത്താന്‍ ബത്തേരി: ഇഞ്ചിവില ഉയരുമ്പോഴും അതിന്റെ ഗുണം ലഭിക്കാതെ ജില്ലയിലെ കര്‍ഷകര്‍. കാലവര്‍ഷക്കെടുതിയില്‍ കൃഷി വ്യാപകമായി നശിച്ചതും ഉല്‍പാദനക്കുറവുമാണ് തിരിച്ചടിയായിരിക്കുന്നത്. 2012-13 വര്‍ഷത്തിനു ശേഷം ആദ്യമായിട്ടാണ് ഇഞ്ചിവില ഉയരുന്നത്. നിലവില്‍ പുതിയ ഇഞ്ചിക്ക് 2,200 രൂപയും പഴയതിന് 3,900 രൂപയുമാണ് വില.
ഇഞ്ചി ലഭ്യതക്കുറവാണ് വില ഉയരാന്‍ കാരണം. വയനാട്ടില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം ഇഞ്ചികൃഷി ഇത്തവണ കുറവാണ്. ഇഞ്ചിയുടെ പ്രധാന ഉല്‍പാദനകേന്ദ്രമായ കര്‍ണാടകയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കൃഷി കുറഞ്ഞതും വില ഉയരാന്‍ കാരണമായിട്ടുണ്ട്. സാധാരണക്കാരില്‍ നിന്നും കൃഷി വന്‍കിടക്കാരിലേക്ക് എത്തിപ്പെടുകയും ചെയ്തു.
ഇക്കാരണങ്ങളാല്‍ തന്നെ ഇപ്പോഴത്തെ വിലവര്‍ധന സാധാരണ കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് നിഗമനം. ജില്ലയില്‍ പൊതുവെ കുറഞ്ഞ തോതിലെങ്കിലും ചെറുകിട കര്‍ഷകരാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. നിലവിലെ സാഹചര്യം അനുസരിച്ച് ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍നിന്നും ലഭിക്കുന്ന സൂചന.
Next Story

RELATED STORIES

Share it