kozhikode local

വില്‍പനയ്ക്ക് വച്ച മല്‍സ്യത്തില്‍ പുഴു: ആരോഗ്യ വിഭാഗം പരിശോധന നടത്തി

വടകര: മല്‍സ്യ മാര്‍ക്കറ്റില്‍ വി ല്‍പനയ്ക്ക് വച്ച മല്‍സ്യത്തില്‍ പുഴു കണ്ടെത്തിയ സംഭവത്തി ല്‍  നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാള്‍ നമ്പര്‍ ഏഴിലെ മല്‍സ്യ വില്‍പ്പനക്കാരനായ ഒഎം അഹമ്മതാണ് പുഴുവരിച്ച മല്‍സ്യങ്ങള്‍ വില്‍പനയ്ക്ക് വച്ചത്.  ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഐസ് ബോക്‌സില്‍ സൂക്ഷിച്ച സ്രാവ്, തിരണ്ടിയുള്‍പ്പെടെയുള്ള മുപ്പത് കിലോ മല്‍സ്യമാണ് പുഴുവരിച്ച നിലയില്‍ പിടികൂടിയത്. പ്രത്യേക അറയിലാണിവ സൂക്ഷിച്ചിരുന്നത്. മല്‍സ്യവില്‍പനക്കാരനില്‍ നിന്നും പിഴ ഈടാക്കി ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ജീവനക്കാര്‍ അറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുധീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പുഴുവരിച്ച മത്സ്യം പിടികൂടിയതറിഞ്ഞ് നിരവധിപേരാണ് മാര്‍ക്കറ്റിലെത്തിയത്. പൊതുവെ മല്‍സ്യവിപണി തിരിച്ചടിനേരിടുന്നതിനിടയിലാണ് പുഴുവരിച്ച മല്‍സ്യം പിടികൂടിയതെന്നത് ഈ മേഖലയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it