വിലവര്‍ധന: കാരണം അന്താരാഷ്ട്ര സാഹചര്യങ്ങളെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി/റായ്പൂര്‍: ഇന്ധന വിലവര്‍ധനയ്ക്കു കാരണം അന്താരാഷ്ട്ര സാഹചര്യങ്ങളാണെന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. വിലവര്‍ധന കാരണം ജനങ്ങള്‍ക്കു താല്‍ക്കാലിക ബുദ്ധിമുട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാണു വിലക്കയറ്റത്തിനു പിന്നിലെന്ന് അവര്‍ക്കു ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ഭാരത് ബന്ദ് ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, ജൈവ ഇന്ധനം ഉപയോഗിച്ച് രാജ്യത്ത് ഡീസല്‍ 50 രൂപയ്ക്കും പെട്രോള്‍ 55 രൂപയ്ക്കും ലഭ്യമാക്കാനാവുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. ഛത്തീസ്ഗഡിലെ ചരോദയില്‍ സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവ ഇന്ധന ഉല്‍പാദനത്തിന് ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇതര ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെ പെട്രോള്‍, ഡീസല്‍ ഉപയോഗം കുറച്ചുകൊണ്ടുവരാനാവുമെന്നും ഗഡ്കരി പറഞ്ഞു.
Next Story

RELATED STORIES

Share it